ഹൈദരാബാദിന്റെ പേരുമാറ്റാന്‍ ബിജെപി; പുതിയ പേര് ഇങ്ങനെ

നവംബര്‍ 30ന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ ഹൈദരാബാദിന്റെ പേര് മാറ്റുമെന്ന വാഗ്ദാനവുമായി ബിജെപി. തെലങ്കാന ബിജെപി സംസ്ഥാന അധ്യക്ഷന്‍ ജി. കിഷന്‍ റെഡ്ഢിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഹൈദരാബാദ് എന്ന പേര് ഭാഗ്യനഗര്‍ എന്നാണ് മാറ്റുകയെന്നും അദ്ദേഹം വ്യക്തമാക്കി. തെലങ്കാനയുടെ തലസ്ഥാനത്തിന്റെ പേര് മാറ്റുമെന്നത് ബിജെപി മുമ്പും വാഗ്ദാനം നല്‍കിയിട്ടുണ്ട്.

ALSO READ:  അരിയും ഉഴുന്നുമൊന്നും വേണ്ട; വെറും അഞ്ച് മിനുട്ടിനുള്ളില്‍ കിടിലന്‍ ദോശ റെഡി

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് 2020ല്‍ ഗ്രേറ്റര്‍ ഹൈദരാബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തെലങ്കാനയിലെ ഒരു റാലിയില്‍ സംസാരിക്കവേ ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. തുടര്‍ന്ന് ബിജെപിയുടെ മുന്‍നിര നേതാക്കളായ പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെയുള്ളവര്‍ വിവിധ ഘട്ടങ്ങളില്‍ ഹൈദരാബാദിനെ ഭാഗ്യനഗറെന്ന് പരാമര്‍ശിച്ചിരുന്നു.

ഹൈദരാബാദിന്റെ പേരിനെ കുറിച്ച് നിരവധി കഥകള്‍ പ്രചാരത്തിലുണ്ട്. അതില്‍ വളരെ പ്രചാരണം ലഭിച്ച വിശ്വാസം ഇങ്ങനെയാണ്. ഹൈദരാബാദ് എന്ന നഗരം സ്ഥാപിച്ച, ഗോള്‍കൊണ്ട ഭരണകാലമായ 1580 – 1612 കാലത്തെ മുഹമ്മദ് ഖുലി ഖുത്തുബ് ഷാ എന്ന ഭരണാധികാരി അദ്ദേഹത്തിന്റെ പ്രിയപ്പെട്ടവളും നര്‍ത്തകിയുമായ ഭാഗ്മതിയോടുള്ള സ്‌നേഹത്തിന്റെ അടയാളമായി അവരുടെ വിവാഹശേഷം ഹൈദരാബാദിനെ ഭാഗ്യനഗര്‍ എന്ന് പുനര്‍നാമകരണം ചെയ്തുവെന്നതാണ്. പിന്നീട് ഭാഗ്മതി ഇസ്ലാം മതം സ്വീകരിച്ച് ഹൈദര്‍ മഹല്‍ എന്ന പേരു സ്വീകരിച്ചതോടെ ഹൈദരാബാദിന്റെ പേര് ഹൈദരാബാദ് എന്നാക്കി എന്നും വിശ്വസിക്കപ്പെടുന്നു.

ALSO READ: പഠിക്കാനായി യുഎസിലെത്തി; ഒടുവിൽ മുത്തച്ഛനെയും മുത്തശ്ശിയെയും അമ്മാവനെയും വെടിവെച്ച് കൊലപ്പെടുത്തി ഇന്ത്യൻ യുവാവ്

അതേസമയം ഇസ്ലാമിക വാസ്തുവിദ്യ പണ്ഡിതനായ ആന്‍ഡ്രു പീറ്റര്‍സെന്‍ പറയുന്നത്, നഗരത്തിന്റെ യഥാര്‍ത്ഥ നാം ബാഗ്‌നഗര്‍ അഥവാ പൂന്തോട്ടങ്ങളുടെ നഗരം എന്നാണ്. എന്നാല്‍ റാഷിദീന്‍ ഖാലിഫേറ്റിലെ അവസാന ഭരണാധികാരി അലി ഇബന്‍ അബി താലിബിനോട് ആദരസൂചകമായാണ് ഹൈദരാബാദ് എന്ന് നഗരത്തിന് പേര് വന്നതെന്ന് ലോകത്തെ സ്ഥലങ്ങളിലെ പേരുകളെ കുറിച്ചുള്ള ഡിക്ഷനറിയില്‍ ജോണ്‍ എവ്‌റേറ്റ് ഹീത്ത് പറയുന്നു. അന്നത്തെ ഭരണാധികാരിയുടെ പോരാട്ട വീര്യത്തെ സൂചിപ്പിക്കുന്ന, ഹൈദര്‍- സിംഹം, അബാദ് – നഗരം അങ്ങനെ ഹൈദരാബാദ്, ലയണ്‍ സിറ്റി എന്ന പേരുവന്നു എന്നാണ് അദ്ദേഹം പറയുന്നത്.

അതേസമയം നഗരത്തിന് ഭാഗ്യനഗര്‍ എന്ന പേരു വരുന്നത് ഭാഗ്യലക്ഷ്മി ദേവതയില്‍ നിന്നാണെന്ന് ബിജെപി പറയുന്നു. നിസാം കാലഘട്ടത്തിലാണ് ആ കഥ. അസഫ് ജാഹി ഡൈനാസ്റ്റിയുടെ വീഴ്ചയോടെ അന്നത്തെ ന്യൂനപക്ഷമായ ഹിന്ദുക്കള്‍ നഗരത്തെ ഭാഗ്യനഗര്‍ എന്നു വിളിച്ചെന്നാണ് 2020ലെ റാലിയില്‍ ആദിത്യനാഥ് പറഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News