മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ നിശ്ചയിക്കാന്‍ തിരക്കിട്ട കൂടിയാലോചനകളുമായി ബിജെപി ദേശീയ നേതൃത്വം. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ എന്നിവര്‍ ചര്‍ച്ചകള്‍ നടത്തി എന്നാണ് പുറത്തുവന്നിട്ടില്ല വിവരം. ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് മുഖ്യമന്ത്രിമാരെ സംബന്ധിച്ച് എംഎൽഎമാരുടെ അഭിപ്രായം കണക്കിലെടുത്ത് തീരുമാനത്തിലെത്തും. രാജസ്ഥാനില്‍ മുന്‍ മുഖ്യമന്ത്രി വസുന്ധരാ രാജെ സിന്ധ്യ, ഛത്തീസ്ഗഢില്‍ മുന്‍മുഖ്യമന്ത്രി രമണ്‍ സിംഗ്, മധ്യപ്രദേശില്‍ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ എന്നിവരുടെ പേരുകള്‍ക്കാണ് മുന്‍ഗണന. എന്നാല്‍ മൂന്ന് സംസ്ഥാനങ്ങളിലും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പുതുമുഖങ്ങള്‍ വരാനുള്ള സാധ്യത തള്ളിക്കളയാന്‍ കഴിയില്ല.
അതേസമയം കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയ തെലങ്കാനയില്‍ രേവന്ത് റെഡ്ഡി നാളെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. അതേസമയം മിസോറാം സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശ വാദമുന്നയിച്ച് ZPM നേതാക്കള്‍ ഇന്ന് ഗവര്‍ണ്ണറെ കാണും .ഈ മാസം എട്ടിന് ZPM നേതാവ് ലാല്‍ഡുഹോമ മിസോറാം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തേക്കും. അതിനിടെ MNF ന്റെ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മുന്‍ മുഖ്യമന്ത്രി കൂടിയായിരുന്ന സോറംതോങ്ക പാര്‍ട്ടി അദ്ധ്യക്ഷ സ്ഥാനം രാജിവെച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here