കശ്മീർ തിരഞ്ഞെടുപ്പിൽ ഒറ്റക്ക് മത്സരിക്കാൻ ബിജെപി; പ്രചരണം അടുത്താഴ്ച മുതൽ

BJP

കശ്മീർ തിരഞ്ഞെടുപ്പിൽ ഒറ്റക്ക് മത്സരിക്കാൻ ബിജെപി. അടുത്ത ആഴ്ച മുതൽ പ്രചരണം ആരംഭിക്കാനും തീരുമാനിച്ചു. നിർണായക തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, അമിത് ഷാ ഉൾപ്പെടെയുള്ളവർ പ്രചാരണത്തിന് എത്തും. അതിനിടെ ഹരിയാനയിൽ ദുഷ്യന്ത് ചൗടാലയുടെ ജെജെപിക്ക് വൻ തിരിച്ചടി. 4 എം എൽ എ മാർ പാർട്ടി വിട്ടു.

Also read:വീണ്ടും ഗൂഗിൾ മാപ്പ് ചതിച്ചു; വയനാട് കാർ തോട്ടിലേക്ക് മറിഞ്ഞു

പത്തു വർഷത്തിന് ശേഷം നടക്കുന്ന കശ്മീർ തിരഞ്ഞെടുപ്പ് മോദി സർക്കാരിനും ബിജെപിക്കും വളരെ നിർണായകമാണ്. പ്രത്യേക പദവി റദ്ദാക്കിയ നടപടി, സംസ്ഥാന പദവി കളഞ്ഞു കേന്ദ്ര ഭരണ പ്രദേശങ്ങൾ ആക്കിയ നടപടിയിൽ ഒക്കെ ജനവികാരം ആകും ഇത്തവണത്തെ തിരഞ്ഞെടുപ്പ് ഫലമെന്നാണ് വിലയിരുത്തൽ. ബിജെപി ഇത്തവണ ഒറ്റക്ക് മത്സരിക്കാനുള്ള തീരുമാനം ആണ് കൈക്കൊള്ളുന്നത്. അടുത്ത ആഴ്ച മുതൽ തിരഞ്ഞെടുപ്പ് പ്രചരണം ആരംഭിക്കാനും തീരുമാനിച്ചിട്ടുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ ഉൾപ്പെടെ ഉള്ളവർ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കാശ്മീരിൽ എത്തും. അതേസമയം ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയ ലെഫ്. ഗവർണറുടെ നടപടിയിൽ അടക്കം പ്രതിപക്ഷം അട്ടിമറി ആരോപണവും ഉന്നയിക്കുന്നുണ്ട്. അതിനിടെ തിരഞ്ഞെടുപ്പ് അടുതിരിക്കെ ഹരിയനയിൽ ദുഷ്യന്ത് ചൗടാലയുടെ ജെജെപി വലിയ പ്രതിസന്ധിയിലായി. നാലു എം എൽ എ മാരാണ് ജെ ജെ പി യിൽ നിന്ന് രാജിവെച്ചത്. ചൗട്ടാലയ്‌ക്കെതിരെ തിരിഞ്ഞ ദേവേന്ദർ സിംഗ് ബബ്ലി, രാംകരൺ കാല, ഈശ്വർ സിങ്‌, അനൂപ്‌ ധനക്‌ എന്നിവരാണ്‌ ജെജെപി വിട്ടത്‌.

Also read:വയനാടിനായി കരുതല്‍, ശാരീരിക വെല്ലുവിളി നേരിടുന്ന പത്ത് വയസ്സുകാരി സിഎംഡിആര്‍എഫിലേക്ക് തന്റെ സ്വര്‍ണ പാദസ്വരങ്ങള്‍ സംഭാവന ചെയ്തു

ദുഷ്യന്ത്‌, മാതാവ്‌ നൈന ചൗട്ടാല, വിശ്വസ്‌തൻ അമർജിത് ധണ്ഡ എന്നിവർ ഒഴിച്ച്‌ ജെജെപിയുടെ ബാക്കി എംഎൽഎമാരെല്ലാം ഇതോടെ വിമതപക്ഷത്തായി. പാർടി വിട്ട അനൂപ്‌ ധനക്‌ ബിജെപിയിൽ എത്തിയേക്കും. രാജിവച്ച ബാക്കി മൂന്നുപേരും കോൺഗ്രസിലേയ്‌ക്ക്‌ പോകുമെന്നാണ്‌ റിപ്പോർട്ട്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News