ആ സഖ്യം നടപ്പായില്ല, ബിജെപി ഒറ്റയ്ക്ക് മത്സരിക്കേണ്ടി വരും; ഒഡീഷയില്‍ ട്വിസ്റ്റ്

ഒഡീഷയില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ഒറ്റയ്ക്ക് മത്സരിക്കും. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ മന്‍മോഹന്‍ സമലാണ് ഇക്കാര്യം അറിയിച്ചത്. മുഖ്യമന്ത്രി നവീന്‍ പട്‌നായിക്ക് നയിക്കുന്ന ബിജു ജനദാതളും ബിജെപിയും സഖ്യത്തില്‍ മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ പരക്കുന്നതിനിടെയാണ് ബിജെപി ഇക്കാര്യം വ്യക്തമാക്കിയത്.

ALSO READ: “എന്റെ ജീവിതം ഞാന്‍ രാജ്യത്തിനായി സമര്‍പ്പിച്ചത്; അഴിക്കുള്ളിലും രാജ്യത്തിന് വേണ്ടി ജീവിക്കും”: കെജ്‌രിവാളിന്റെ ആദ്യ പ്രതികരണം പുറത്ത്

ഒഡീഷയിലെ 147 അസംബ്ലി സീറ്റിലും 21 ലോക്‌സഭാ സീറ്റിലും ബിജെപി ഒറ്റയ്ക്ക് മത്സരിക്കും. കഴിഞ്ഞ പത്തുവര്‍ഷമായി ഒഡിഷയിലെ ബിജു ജനതാദള്‍ പാര്‍ട്ടി മോദി സര്‍ക്കാരിനെ പിന്തുണച്ചതിന് നന്ദി രേഖപ്പെടുത്തിയാണ് സഖ്യ ഉണ്ടായിരിക്കില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ അറിയിച്ചത്. ഒപ്പം മോദി സര്‍ക്കാരിന്റെ പല ക്ഷേമ പ്രവര്‍ത്തനങ്ങളും ഒഡീഷയിലെ ജനങ്ങളില്‍ എത്തുന്നില്ലെന്നും സമല്‍ ചൂണ്ടിക്കാട്ടി.

ALSO READ: കെജ്‌രിവാളിന് രക്തസമ്മർദം കുറഞ്ഞു; പ്രത്യേക മുറിയിലേക്ക് മാറ്റി

ഒഡീഷയിലെ 4.5കോടി ജനങ്ങളുടെ പ്രതീക്ഷകള്‍, ആഗ്രഹങ്ങള്‍, ലക്ഷ്യങ്ങള്‍ എന്നിവ പൂര്‍ത്തീക്കരിക്കാന്‍ 21 ലോക്‌സഭാ സീറ്റുകളിലും 147 നിയമസഭാ സീറ്റുകളിലും ബിജെപി ജയിക്കുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News