കേരളത്തില്‍ വർഗീയ നീക്കം ശക്തമാക്കാൻ ബിജെപി, കൊച്ചിയിലെ ഹോട്ടലില്‍ യോഗം

സംസ്ഥാനത്ത്  വർഗീയ നീക്കം ശക്തമാക്കാൻ ബിജെപി ഒരുങ്ങുന്നു. സംഘപരിവാർ അനുകൂല ഓൺലൈൻ മാധ്യമങ്ങളെ കൂട്ടുപിടിച്ചാണ് കലാപസമാനമായ അന്തരീക്ഷം സൃഷ്‌ടിക്കാൻ ബിജെപി ലക്ഷ്യമിടുന്നത്. ഇതിനായി ബിജെപി ദേശീയ സെക്രട്ടറി ബി എൽ സന്തോഷ്‌ യോഗം വിളിച്ചു. കെ സുരേന്ദ്രൻ, സി.കൃഷ്‌ണകുമാർ എന്നിവരും യോഗത്തിൽ പങ്കെടുത്തു.

ALSO READ: റഷ്യയില്‍ ഭരണകൂട അട്ടിമറിക്ക് ശ്രമിച്ച് സ്വകാര്യ സൈന്യമായ വാഗ്‌നര്‍ ഗ്രൂപ്പ്

കൊച്ചിയിലെ ഒരു ഹോട്ടലിലാണ് കഴിഞ്ഞ ദിവസം യോഗം ചേർന്നത്.  ഓൺലൈൻ മാധ്യമങ്ങളുടെ കൂട്ടായ്‌മ എന്ന പേരിലാണ് യോഗം. ഓൺലൈൻ മാധ്യമ മേധാവികൾ യോഗത്തിൽ പങ്കെടുത്തു. വർഗീയത പരത്താനുള്ള തന്ത്രങ്ങൾക്ക് യോഗം രൂപം നൽകിയതായും റിപ്പോര്‍ട്ട്.

ലോക്‌സഭാ തെരഞ്ഞെടുപ്പിന്‌ മുന്നോടിയായി വർഗീയ പ്രചാരണങ്ങള്‍ നടത്താനും യോഗത്തില്‍ തീരുമാനം.

ALSO READ: മണിപ്പൂരിൽ മന്ത്രിയുടെ ഗോഡൗണിന് തീയിട്ടു; സംഘർഷം കനക്കുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News