ഇലക്ടറൽ ബോണ്ട്; റോബർട്ട് വാദ്രയെ രക്ഷിക്കാൻ ഡിഎൽഎഫിൽ നിന്നും ബിജെപി തുക കൈപ്പറ്റി, വാദ്രക്ക് ക്ലീൻ ചീറ്റ്

ഇലക്ടറൽ ബോണ്ട് വ‍ഴി ഡിഎൽഎഫിൽ നിന്നും ബി ജെ പിക്ക് ലഭിച്ചത് 170കോടി.ഗുരുഗ്രാമിലെ ഭൂമി ഇടപാട് അഴിമതിക്കേസിൽ നിന്ന് റോബർട്ട് വാദ്രയെ രക്ഷിക്കാനാണ് ബിജെപി തുക കൈപ്പറ്റിയത്.ബോണ്ട്‌ ലഭിച്ചതിന് പിന്നാലെ ആയിരുന്നു റോബാർട്ട് വാദ്രയും, ഡിഎൽഎഫും കുറ്റക്കരല്ലെന്നു ബിജെപി ഭരിക്കുന്ന ഹരിയാന സർക്കാർ 2023ൽ കോടതിയിൽ റിപ്പോർട്ട് നൽകിയത്.

ALSO READ: “രാഷ്ട്രീയത്തില്‍ മതം കലര്‍ത്തിയതു പോലെ സംഗീതത്തില്‍ രാഷ്ട്രീയം കലര്‍ത്തരുത്.”; ടിഎം കൃഷ്ണയ്ക്ക് പിന്തുണയുമായി സ്റ്റാലിന്‍

പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വദ്രയുടെ സ്ഥാപനമായ സ്കൈലൈറ്റ് ഹോസ്‌പിറ്റാലിറ്റി 2008ൽ ഗുരുഗ്രാമിൽ 3.5 ഏക്കർ ഭൂമി 7.5 കോടി രൂപക്ക് വാങ്ങിയിരുന്നു. മാസങ്ങൾക്ക് ശേഷം, 58 കോടി രൂപയ്ക്ക് ഈ പ്ലോട്ട് ഡി.എൽ.എഫ് വാങ്ങി. വിലയിൽ ഏഴ് മടങ്ങ് വർധന.ഇതിനു പിന്നാലെയാണ് വലിയ വിവാദങ്ങൾ ഉണ്ടായത്.

2014ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ ഏറ്റവും വലിയ പ്രചരണായുധങ്ങളിൽ ഒന്നായിരുന്നു പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വാദ്ര പ്രതിയായ ഗുരുഗ്രാമിലെ ഭൂമി ഇടപാട് കേസും.. 2018 സെപ്റ്റംബറിൽ ഡി.എൽ.എഫിനും വാദ്രക്കുമെതിരെ ഹരിയാന പൊലീസ് അഴിമതി നിരോധന നിയമപ്രകാരം കേസെടുത്തു.

എന്നാൽ, അഞ്ചുവർഷത്തിന് ശേഷം കേസിൽ നിർണായക വഴിത്തിരിവുണ്ടായി. ഇടപാടുകളിൽ നിയമലംഘനമൊന്നും കണ്ടെത്തിയിട്ടില്ലെന്ന് 2023 ഏപ്രിലിൽ സംസ്ഥാനത്തെ ബി.ജെ.പി സർക്കാർ ഹൈകോടതിയെ അറിയിച്ചു. ഇപ്പോൾ, തെരഞ്ഞെടുപ്പ് കമീഷൻ ഇലക്‌ടറൽ ബോണ്ടിന്റെ വിശദാംശങ്ങൾ പുറത്തുവിട്ടപ്പോഴാണ് ഇവരെ വെറുതെ വിട്ടതിൻ്റെ ചുരുളഴിയുന്നത്. 170 കോടി രൂപയാണ് 2019 ഒക്ടോബറിനും 2022 നവംബറിനും ഇടയിൽ ഡി.എൽ.എഫ് ഗ്രൂപ്പ് ബി.ജെ.പിക്ക് ‘സംഭാവന’ നൽകിയത്.. ഡിഎൽഎഫ് കൊമേഴ്സ്യൽ ഡെവലപ്പേഴ്സ് ലിമിറ്റഡ്, ഡിഎൽഎഫ് ഗാർഡൻ സിറ്റി ഇൻഡോർ പ്രൈവറ്റ് ലിമിറ്റഡ്, ഡിഎൽഎഫ് ലക്ഷ്വറി ഹോംസ് ലിമിറ്റഡ് എന്നീ മൂന്ന് സ്ഥാപനങ്ങളാണ് ബോണ്ടുകൾ വാങ്ങിയത്. ഈ ബോണ്ടുകളുടെയെല്ലാം ഒരേയൊരു ഗുണഭോക്താവ് ബിജെപി മാത്രമായിരുന്നു. മറ്റൊരു രാഷ്ട്രീയ പാർട്ടിക്കും ഇവർ പണം നൽകിയിട്ടില്ല.

ALSO READ: ആരംഭഘട്ടത്തിലുള്ള കീമോ ആരംഭിച്ചു, ചാൾസ് രാജാവിന് പിന്നാലെ കാതറിനും ക്യാൻസർ: വെളിപ്പെടുത്തൽ വീഡിയോ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News