മണിപ്പൂരിൽ കഴിഞ്ഞ ദിവസം ബീരേൻ സിങ് നടത്തിയ രാജിനീക്കത്തിൽ അതൃപ്തി അറിയിച്ച് ബിജെപി കേന്ദ്ര നേതൃത്വം. ഇതിനെ സംബന്ധിച്ച് ഔദ്യോഗികമായ അറിയിപ്പ് കേന്ദ്ര നേതൃത്വത്തിന് ലഭിച്ചിരുന്നില്ലാത്തതു കാരണമാണ് ഈ നീക്കത്തിൽ കേന്ദ്ര നേതൃത്വത്തിന് അതൃപ്തിയുള്ളത്.
ALSO READ: സൗദിയിൽ വാഹനാപകടം; ഒന്നരവയസ്സുകാരനടക്കം രണ്ട് തീർത്ഥാടകർ മരിച്ചു
ബീരേൻ സിങ് നടത്തിയ നീക്കം ഒരു നാടകമാണെന്നാണ് കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ ആരോപിക്കുന്നത്. പാർലമെന്ററി ബോർഡ് പോലും അറിയാത്ത കാര്യത്തിൽ ബീരേൻ സിങ് എങ്ങനെ ഒറ്റയ്ക്ക് തീരുമാനമെടുത്തുവെന്നും തന്റെ സ്ഥാനം ഉറപ്പിക്കുവാനുള്ള അദ്ദേഹത്തിന്റെ നീക്കമായിരുന്നു ഈ രാജി നാടകമെന്നും പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചു.
ALSO READ: ലോസന്‍ ഡയമണ്ട് ലീഗ്: നീരജ് ചോപ്രയ്ക്ക് സ്വര്‍ണം
കനത്ത പ്രതിഷേധ നാടകങ്ങളാണ് കഴിഞ്ഞ ദിവസം മണിപ്പൂരിൽ നടന്നത്. ബീരേൻ സിങ് ഉച്ചയ്ക്ക് ഗവർണറെ കാണുമെന്ന വാർത്ത പരന്നതിന് പിന്നാലെ രാജി അഭ്യൂഹങ്ങളും ചുറ്റിലും നിറഞ്ഞിരുന്നു. ഇതിനെത്തുടർന്ന് സ്ത്രീകളടക്കം നിരവധി പേരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. ഗവർണറെ കാണാൻ പുറപ്പെട്ട സിങിനെ അനുയായികൾ വഴിയിൽ തടയുകയും കയ്യിലുണ്ടായിരുന്ന രാജിക്കത്ത് കീറിയെറിയുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ താൻ രാജിവെക്കുന്നില്ലെന്ന് ബീരേൻ സിങ് സ്വയം അറിയിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here