ദില്ലിയെ രാഷ്ട്രപതി ഭരണത്തിലേക്ക് കൊണ്ടുപോകാൻ ബിജെപി ശ്രമിക്കുന്നു: അതിഷി മർലേന

ദില്ലി രാഷ്ട്രപതി ഭരണത്തിലേക്ക് കൊണ്ടുപോകാൻ ബിജെപി ശ്രമിക്കുന്നുവെന്ന് എ എ പി നേതാവ് അതിഷി മർലേന. കെജ്‌രിവാളിനെതിരെയുള്ളത് കെട്ടിച്ചമച്ച കേസാണ്. ഗൂഢാലോചന നടന്നിട്ടുണ്ട്. ദില്ലി സർക്കാരിനെ അട്ടിമറിക്കാൻ വലിയ ഗൂഡാലോചനയാണ് നടക്കുന്നത്. രാഷ്ട്രപതി ഭരണം ഏർപ്പെടുത്താൻ ആലോചനയുണ്ട്. ദില്ലിയിലെ ജനങ്ങൾ ബിജെപിക്കു വോട്ട് ചെയ്യില്ല. അവർ എല്ലാം കാണുന്നുണ്ട്. അവർക്കു വേണ്ടതെല്ലാം എ എ പി നൽകുന്നുണ്ട്. സർക്കാരിനെ ആട്ടിമറിക്കാൻ ശ്രമങ്ങൾ നടന്നുവെന്നും ആതിഷി പറഞ്ഞു.

Also Read: ‘ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്നത് ആർഎസ്എസിന്റെ നിർദേശപ്രകാരം’; ആര്‍എസ്എസ് നടത്തുന്ന മാസ്റ്റര്‍ പ്ലാന്‍ വെളിപ്പെടുത്തി ബിജെപി നേതാവ്

അതേസമയം, അരവിന്ദ് കെജ്‌രിവാളിന്റെ പിഎ വൈഭവ് കുമാറിനെ ദില്ലി ഡയറക്ടറേറ്റ് ഒഫ് വിജിലന്‍സ് പുറത്താക്കി. മദ്യനയ അഴിമതി കേസില്‍ ഇഡി ചോദ്യംചെയ്തതിന് പിന്നാലെയാണ് നടപടി. സെന്‍ട്രല്‍ സിവില്‍ സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ചെന്ന് കണ്ടെത്തിയതായി പുറത്താക്കിക്കൊണ്ടുള്ള ഉത്തരവില്‍ പറയുന്നു.

Also Read: വോട്ടർമാർ ചർച്ച ചെയ്യുന്ന പ്രധാന വിഷയം തൊഴിലില്ലായ്മയും വിലക്കയറ്റവും: കണക്കുകളുമായി സി എസ് ഡി എസ് – ലോക്‌നീതി സർവ്വേ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News