മതപരമായ ശത്രുത ശക്തിപ്പെടുത്തി വോട്ടാക്കി മാറ്റുകയാണ് ബിജെപി ലക്ഷ്യം: ഇ പി ജയരാജൻ

മതപരമായ ശത്രുത ശക്തിപ്പെടുത്തി വോട്ടാക്കി മാറ്റുകയാണ് ബിജെപി ലക്ഷ്യമെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. ഇടതുപക്ഷം ഈ തെരഞ്ഞെടുപ്പിൽ വിജയിച്ചില്ലെങ്കിൽ സംഘപരിവാറിനെ പ്രതിരോധിക്കാനാകില്ല. സംഘപരിവാർ അധികാരത്തിൽ വന്നാൽ ഇനിയൊരു തെരഞ്ഞെടുപ്പ് രാജ്യത്ത് ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം നെടുമങ്ങാട് തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Also Read: കേരളം ഇന്ന് ചിന്തിച്ചത്, രാജ്യം നാളെ ചിന്തിക്കും എന്നതിൻ്റെ ഉത്തമ ഉദാഹരണമാണ് കൊച്ചി വാട്ടർ മെട്രോ: മുഖ്യമന്ത്രി

ബിജെപി സർക്കാർ ടിവിയിലും പ്രചരണങ്ങളിലും പറയുന്നതല്ലാതെ ജനങ്ങളുടെ ജീവിത പ്രശ്നത്തിന് മാറ്റം വന്നിട്ടുണ്ടോ. കഴിഞ്ഞ കർഷകസമരത്തിൽ മോദി കർഷകർക്ക് നൽകിയ ഗ്യാരണ്ടി പാലിച്ചില്ല. എന്നിട്ട് വീണ്ടും ഗ്യാരണ്ടിയുമായി വന്നിരിക്കുകയാണ്. കേന്ദ്രസർക്കാർ ജനാധിപത്യം വിലയ്ക്ക് വാങ്ങാൻ ശ്രമിക്കുന്നു. പാർലമെന്റ് ഫലപ്രദമായി സമ്മേളിക്കുന്നില്ല. നിയമനിർമ്മാണം പരിഹാസ്യമാകുന്നു. തെരഞ്ഞെടുപ്പ് കമ്മീഷനിൽ ബിജെപി ഇഷ്ടപ്പെടുന്ന ആളുകളെ നിയമിക്കുന്നു. പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിൽ നിന്ന് രാഷ്ട്രപതിയെ ഒഴിവാക്കിയത് അവർ സ്ത്രീയായതുകൊണ്ടാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Also Read: തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി പൗരത്വനിയമത്തില്‍ തട്ടിക്കൂട്ട് സമരവുമായി കോണ്‍ഗ്രസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News