നീലേശ്വരം വെടിക്കെട്ട് അപകടം; ദുരന്തസ്ഥലത്തും രാഷ്ട്രീയ നേട്ടം കൊയ്യാൻ സംഘർഷത്തിന് ശ്രമിച്ച് ബിജെപി: പ്രതിരോധം തീർത്ത് നാട്ടുകാർ

Temple Firework accident

കാസർകോട് നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് തെയ്യം കെട്ട് മഹോത്സവത്തിനിടെ വെടിമരുന്ന് ശാലയ്ക്ക് തീപിടിച്ച് നൂറിലേറെ പേർക്ക് പരുക്കേറ്റ സംഭവത്തിൽ പൊലീസ് കേസെടുത്തു. .അശ്രദ്ധമായി വെടിക്കെട്ട് നടത്തി വെടിപ്പുരയ്ക്ക് തീ പിടിച്ചു, അനുമതിയില്ലാതെ മാനദണ്ഡങ്ങൾ പാലിക്കാതെ വെടിക്കെട്ട് നടത്തി എന്നാണ് എഫ്ഐആറിൽ പൊലീസ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഇതിനിടെ ദുരന്തഭൂമിയിൽ രാഷ്ട്രീയലാഭം കൊയ്യാൻ എത്തിയ ബിജെപി ജില്ലാ പ്രസിഡന്റ് ശ്രീകാന്തിനെതിരെ പ്രതിരോധം തീർത്ത് നാട്ടുകാർ. സ്ഥലത്തെത്തിയ ബിജെപി നേതാവ് രക്ഷാപ്രവർത്തനം മുതലായ കാര്യങ്ങളെ പറ്റി ശ്രദ്ധിക്കാതെ അപകടം സർക്കാരിന്റെ വീഴ്ചയാണ് എന്ന് വരുത്തിതീർക്കുന്ന തരത്തിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. ഇതിനെതിരെയാണ് പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തിയത്. അപകടം നടന്നപ്പോൾ പടക്കത്തിന് തിരി കൊളുത്തിയത് ബിഎംഎസ് അനുഭാവിയാണ് എന്നുള്ള വിവരങ്ങളുൾപ്പടെ മറച്ചു വെച്ചായിരുന്നു ബിജെപി നേതാവിന്റെ പ്രതികരണം. ക്ഷേത്രഭൂമിയിൽ വന്ന് നിന്ന് രാഷ്ട്രീയം പറയരുത് എന്ന് ശക്തമായ താക്കീതാണ് ബിജെപി നേതാവിന് നാട്ടുകാരുടെ ഭാഗത്ത് നിന്ന് ലഭിച്ചത്.

Also Read: നീലേശ്വരം വെടിക്കെട്ട് അപകടം; ഭാരവാഹികളുടെ ജാഗ്രതക്കുറവുണ്ടായെന്ന് ജില്ലാ പൊലീസ് മേധാവി

ദുരന്തം നടന്നപ്പോൾ ആദ്യം രക്ഷാപ്രവർത്തനത്തിന് എത്തിച്ചേർന്നത് ഡിവൈഎഫ്ഐയുടെയും, തേജസ്വിനി എന്ന സന്നദ്ധ സംഘടനയുടെയും ആബുലൻസായിരുന്നു.

വെടിക്കെട്ട് നടത്തുന്നതിനായി ക്ഷേത്രഭാരവാഹികൾ അനുമതിക്കായി അപേക്ഷ നല്‍കിയിരുന്നില്ലെന്ന് കാസര്‍കോട് ജില്ലാ കളക്ടര്‍ അറിയിച്ചു. സംഘാടകരെ കസ്റ്റഡില്‍ എടുത്തിട്ടുണ്ടെന്നും അവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ കളക്ടര്‍ കെ ഇമ്പശഖരൻ പറഞ്ഞു. ക്ഷേത്ര കമ്മറ്റി അംഗങ്ങളായ 8 പേർക്കെതിരെയാണ് പൊലീസ് കേസെടുത്തത്.

Also Read: നീലേശ്വരം വെടിക്കെട്ടപകടം; 8 പേർക്കെതിരെ കേസെടുത്തു

തെയ്യം കെട്ട് മഹോത്സവത്തിനിടെ അര്‍ധരാത്രി 12 മണിയോടെയാണ് വെടിമരുന്ന് ശാലയ്ക്ക് തീപിടിച്ചത്.പൊട്ടിത്തെറിയിൽ 154 പേര്‍ക്കാണ് പരിക്കേറ്റത്. ഇതിൽ നാലു പേർ വെൻ്റിലേറ്ററിലാണ്. അപകടമുണ്ടായ ഉടനെ തന്നെ പരിക്കേറ്റവരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേയ്ക്കും മറ്റ് സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു.

പടക്കം പൊട്ടിച്ചതിന്‍റെ തീപ്പൊരി, പടക്കങ്ങള്‍ സൂക്ഷിച്ചിരുന്ന സ്ഥലത്ത് വീണതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News