പമ്പയിൽ പിരിവ് വിവാദം; ഭക്തരെ ഇളക്കിവിട്ട് ബിജെപി നേതാക്കൾ പ്രശ്നമുണ്ടാക്കിയതായി കരാറുകാരൻ

പിരിവ് കൊടുക്കാത്തതിനാൽ ഭക്തരെ ഇളക്കിവിട്ട് ബിജെപി നേതാക്കൾ പ്രശ്നമുണ്ടാക്കിയതായി കരാറുകാരൻ. പമ്പയിലെ ക്ലോക്ക് റൂം കരാറുകാരനാണ് ആരോപണവുമായി രംഗത്തെത്തിയത്. ക്ലോക്ക് റൂമിന് അമിത നിരക്കിടാക്കുന്നു എന്ന് ആരോപിച്ച് ഇന്നലെ ഏതാനും ഭക്തർ പ്രതിഷേധിച്ചിരുന്നു. ഇവരെ ബിജെപി നേതാക്കൾ ഇളക്കിവിട്ടത് ആണെന്നാണ് ആരോപണം.

Also Read: വിഷ വീക്ഷണത്തിന്റെ പ്രചാരകരായി ചില കോൺഗ്രസ് നേതാക്കൾ മാറി; വീക്ഷണം മുഖപ്രസംഗത്തിനെതിരെ പ്രതിച്ഛായയിൽ മുഖപ്രസംഗം

ബിജെപി റാന്നി മണ്ഡലം പ്രസിഡണ്ട് സന്തോഷ് കുമാറും ,ജനറൽ സെക്രട്ടറി അരുൺ അനിരുദ്ധനും പിരിവിനായി എത്തുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ട് കരാറുകാരൻ. ശബരിമലയും പമ്പയും സംഭാവന പിരിവ് നിരോധിത മേഖലയാണ് എന്നും ക്ലോക്ക് റൂം നടത്തിപ്പുക്കാരൻ പറഞ്ഞു. ക്ലോക്ക് റൂമിൽ അടിസ്ഥാന സൗകര്യമില്ലാത്തത് ഭക്തർ ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തതെന്ന് ബിജെപി നേതാക്കൾ.

Also Read: മോദിയുടെ വിദ്വേഷ പ്രസംഗം; ദില്ലി പൊലീസിനോട് നടപടി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശം നൽകി കോടതി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News