കൊൽക്കത്തയിൽ പ്രതിഷേധത്തിന്റെ മറവിൽ അക്രമം അഴിച്ചുവിട്ട് ബിജെപിയും തൃണമൂലും

കൊൽക്കത്തയിൽ പ്രതിഷേധത്തിന്റെ മറവിൽ അക്രമം അഴിച്ചുവിട്ട് ബിജെപിയും തൃണമൂലും. ഡോക്ടറുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച വിദ്യാർത്ഥികൾക്ക് എതിരായ പൊലീസ് നടപടിയിൽ ബിജെപി ആഹ്വാനം ചെയ്ത ബന്ദ് അക്രമാസക്തമായി. ബിജെപി പ്രവർത്തകർക്ക് നേരെ തൃണമൂൽ അക്രമികൾ വെടിയുതുർത്തു. ബന്ദിന്റെ മറവിൽ തൃണമൂൽ ബിജെപി പ്രവർത്തകരുടെ ഏറ്റുമുട്ടൽ തുടരുന്നത് സംസ്ഥാനത്തെ ക്രമസമാധാന നില തകിടം മറിച്ചു.

ALSO READ: ‘ഡബ്ല്യൂസിസി അംഗങ്ങൾ ശെരിക്കും എന്റെ ഹീറോകളാണ്;കേരളത്തിൽ ജനിച്ചിരുന്നെങ്കിലെന്ന് ആഗ്രഹിച്ചുപോകുന്നു’: ചിന്മയി ശ്രീപദ

കൊൽക്കത്തയിൽ പിജി ഡോക്ടർ കൊല്ലപ്പെട്ട സംഭവത്തിൽ ബിജെപി ആഹ്വാനം ചെയ്ത ബന്ദിലാണ് സംസ്ഥാനത്ത് വ്യാപക അക്രമ സംഭവങ്ങൾ അരങ്ങേറുന്നത്..ഇന്നലെ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റ് മുന്നിലേക്ക് നടത്തിയ മാർച്ചിൽ ബിജെപി പ്രവർത്തകർ നുഴഞ്ഞു കയറിയത് സംഘർഷത്തിൽ കലാശിച്ചിരുന്നു. പ്രതിഷേധിച്ച വിദ്യാർത്ഥികൾക്ക് നേരെ പോലീസ് ലാത്തി വീശിയതോടെ പ്രതിഷേധം അക്രമാസക്തമായി.  പൊലീസിന്റെയും ഈ നടപടിയിൽ പ്രതിഷേധിച്ചാണ് ബിജെപി ഇന്ന് 12 മണിക്കൂർ നീണ്ട ബന്ദിന് ആഹ്വാനം ചെയ്തത്. എന്നാൽ നടുറോഡിൽ ബിജെപി -തൃണമൂൽ പ്രവർത്തകർ വ്യാപക അക്രമം അഴിച്ചുവിടുകയാണ്.

ALSO READ: ‘കെഎസ്ആര്‍ടിസിക്ക്‌ 72.23 കോടി രൂപകൂടി അനുവദിച്ചു’: മന്ത്രി കെ എൻ ബാലഗോപാൽ

ബി ജെ പി നേതാവ് പ്രിയങ്കു പണ്ടേക്ക് നേരെ വീടുവെപ്പുണ്ടായി. ഇയാൾക്ക് നേരെ ആറുതവണ വെടിയുതിർത്തതായും ഇതിനു പിന്നിൽ തൃണമൂൽ അക്രമികൾ ആണെന്നും ബിജെപി ആരോപിച്ചു. മെട്രോ സ്റ്റേഷനുകളടക്കം വളയുകയും ട്രെയിൻ തടയുകയും ചെയ്തത് ജനജീവിതം തടസപ്പെടുത്തി. വ്യാപക അക്രമത്തിന്റെ പശ്ചാത്തലത്തിൽ സർക്കാർ ബസുകളിലെ ഡ്രൈവർമാർക്ക് സംസ്ഥാന സർക്കാർ ഹെൽമറ്റ് ഉപയോഗിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. അതേസമയം സംസ്ഥാനത്ത് ക്രമസമാധാനം പൂർണ്ണമായി തകർന്നെന്നും തൃണമൂലും ബിജെപിയും രാഷ്ട്രീയപ്പോര് തുടരുകയാണെന്നും വിമർശനം ഉയരുന്നുണ്ട്. ഇന്നലെ നടന്ന പ്രതിഷേധത്തിൽ 200 ഓളം വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് സംഘർഷമുണ്ടാക്കി അന്വേഷണം വഴി തിരിക്കാനും കുറ്റവാളികളെ സംരക്ഷിക്കാനുള്ള നീക്കമാണ് മമത സർക്കാർ നടത്തുന്നത്. മുഖ്യപ്രതി സഞ്ജയ് റോയ് സംഭവദിവസം സഞ്ചരിച്ചത് കമ്മീഷണറുടെ പേരിൽ രജിസ്റ്റർ ചെയ്ത വാഹനത്തിൽ ആണെന്ന് ആക്ഷേപമുയർന്നതും മമതാ സർക്കാരിനെ പ്രതിരോധത്തിലാക്കി. അതേസമയം കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തിന് നീതി ഉറപ്പാക്കണം എന്ന് ജൂനിയർ ഡോക്ടർമാരുടെ സമരവും തുടരുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News