ലോക്സഭാ തെരഞ്ഞെടുപ്പ് ; വർഗീയത ആളികത്തിച്ച് വോട്ട് നേടാൻ ബിജെപി

ലോക്‌സഭ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്രേ മോദിക്കൊപ്പം വർഗീയ പ്രചരണം കടുപ്പിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ്. കോൺഗ്രസ്‌ പ്രകടനപത്രികയിൽ ഔറംഗസേബിന്റെ നയങ്ങളാണെന്നും അവർ പശുമാംസം അവകാശമാക്കുമെന്നും യോഗി ആദ്യത്യനാഥ് പറഞ്ഞു. ആദ്യ രണ്ട് ഘട്ടങ്ങളിൽ പോളിംഗ് ശതമാനം കുറഞ്ഞതിന് പിന്നാലെയാണ് ബിജെപി വർഗീയ പ്രചരണം ശക്തമാക്കുന്നത്. മറാത്തി പരസ്യത്തിലും ബിജെപി വർഗീയത ആളികത്തിച്ചിരിക്കുന്നു.

also read: ‘കുഴ’ലൂതും പൂന്തെന്നലേ മഴനൂൽ ചാർത്തി കൂടെ വരുമോ? ഈ പാട്ട് ഇന്ന് പാടിയില്ലെങ്കിൽ പിന്നെ എന്ന് പാടാനാണ്; വാ പാടാം ആടാം
ലോക്‌സഭ തെരഞ്ഞെടുപ്പിൻ്റെ ആദ്യ രണ്ട് ഘട്ടങ്ങളിലും പോളിങ് ശതമാനം കുറഞ്ഞതില്‍ ബിജെപിയില്‍ ആശങ്ക തുടരുകയാണ്. ഈ സാഹചരുത്തിലാണ് മൂന്നാംഘട്ട തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ വർഗീയത ആളികത്തിച്ച് വോട്ടു നേടാനുള്ള ബിജെപിയുടെ ശ്രമം. ഉത്തരേന്ത്യയിലെ ഹിന്ദു വോട്ട് ബാങ്ക് ലക്ഷ്യവെച്ചുകൊണ്ട് തെരഞ്ഞെടുപ്പിന്റെ പ്രചാരണങ്ങളില്‍ നിരന്തരമായി വര്‍ഗീയ പരാമര്‍ശങ്ങളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്നതിന് പിന്നാലെയാണ് വർഗീയ പ്രചരണം കടുപ്പിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥും രംഗത്ത് എത്തിയത്.

കോൺഗ്രസ്‌ പ്രകടനപത്രികയിൽ ഔറംഗസേബിന്റെ നയങ്ങളാണെന്നും അവർ പശുമാംസം അവകാശമാക്കുമെന്നും മധ്യപ്രദേശിലെ ഗുണയിൽ നടന്ന തെരഞ്ഞെടുപ്പുറാലിയിൽ ആദിത്യനാഥ്‌ പറഞ്ഞു. ക്രൂരനായ മുസ്ലിം ഭരണാധികാരിയായിരുന്ന ഔറംഗസേബ്‌ ഹിന്ദുക്കളിൽനിന്ന്‌ ജിസ്‌യ ഈടാക്കി. കോൺഗ്രസ്‌ പറയുന്ന പിന്തുടർച്ചാവകാശ നികുതിയാണത്‌. എന്നാൽ മോദി പറയുന്നത്‌ പാരമ്പര്യം സംരക്ഷിക്കണമെന്നാണെന്നും ന്യൂനപക്ഷങ്ങൾക്ക്‌ ഇഷ്ടമുള്ളതെല്ലാം കഴിക്കാനും കുടിക്കാനും സ്വാതന്ത്ര്യം നൽകുമെന്നാണ്‌ കോൺഗ്രസ്‌ പറയുന്നതെന്നും ഗോഹത്യയെപ്പോലും അനുകൂലിക്കും വിധം കോൺഗ്രസ്‌ തരംതാഴ്‌ന്നു തുടങ്ങിയ വർഗീയ പ്രസ്താവാനകളാണ് തെരഞ്ഞെടുപ്പ് റാലിയിൽ യോഗി ആദിത്യ നാഥ് നടത്തിയത്.

അതേസമയം നിങ്ങളുടെ വോട്ട് ആഘോഷമാക്കേണ്ടത് ഇന്ത്യയിലോ പാകിസ്ഥാനിലോ എന്ന വർഗീയ വാക്കുകളാണ് മറാഠിയിലെ ബിജെപിയുടെ തെരഞ്ഞെടുപ്പ് പരസ്യത്തിലും ആളികത്തിച്ചിരിക്കുന്നത്. ഗുജറാത്തിലെ എല്ലാ സീറ്റുകളിലുൾപ്പെടെ തെരഞ്ഞെടുപ്പ് നടക്കുന്ന മൂന്നാംഘട്ടത്തിലും പോളിങ് ശതമാനം കുറഞ്ഞാല്‍ അത് ബിജെപിക്ക് വലിയ തിരിച്ചടിയായേക്കുമെന്നാണ് വിലയിരുത്തൽ.

also read: മുഖ്യമന്ത്രിക്കും മകൾക്കും എതിരായ ഹർജി തള്ളിയ സംഭവം; കോടതി വിധി തിരിച്ചടിയെന്ന് സമ്മതിച്ച് മാത്യു കുഴൽനാടൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News