മതധ്രുവീകരണത്തിനാണ് ബിജെപി ശ്രമിക്കുന്നത്; ജനങ്ങൾ ഇതിനെ ചെറുത്ത്‌ തോൽപ്പിക്കും: ഇ പി ജയരാജൻ

മതദ്രുവീകരണത്തിനാണ് ബിജെപി ശ്രമിക്കുന്നതെന്നും ജനങ്ങൾ അതിനെ ചെറുത്ത്‌ തോൽപ്പിക്കുമെന്നും എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപി ഭരണം അവസാനിപ്പിക്കുകയാണ് ലക്ഷ്യം. അതിന് ജനങ്ങളെ അണിനിരത്തുകയാണ് എൽഡിഎഫ്. കോൺസെൻട്രേഷൻ ക്യാമ്പ് ഉണ്ടാക്കില്ലെന്ന് ആദ്യം പറഞ്ഞ സംസ്ഥാനം കേരളമാണ്. പൗരത്വം നിഷേധിക്കുന്നവർക്കായി കേരളത്തിൽ ജയിലുകൾ സ്ഥാപിക്കില്ല.

Also Read: ഇലക്ടറൽ ബോണ്ട് എന്ന കൊടിയ കുംഭകോണത്തെ പോലെ പലതിനെയും ചെറുക്കാനുള്ള അവസരമാണ് വരുന്ന തെരഞ്ഞെടുപ്പ്: എ വിജയരാഘവൻ

ജനങ്ങളിൽ നിന്ന് വലിയ പിന്തുണയാണ് ഇടത് സ്ഥാനാർത്ഥികൾക്ക് ലഭിക്കുന്നത്. ഇടതുമുന്നണിക്ക് അനുകൂലമായ തരംഗമാണ് കേരളത്തിൽ ദൃശ്യമാകുന്നത്. 20 മണ്ഡലങ്ങളിലും എൽ ഡി എഫ് സ്ഥാനാർഥികൾ സജീവമാണ്. വലിയ ബഹുജന പിന്തുണയാണ് സ്ഥാനാർത്ഥികൾക്ക് ലഭിക്കുന്നത്. ന്യൂനപക്ഷ വിരുദ്ധ നിലപാടാണ് കേരളത്തിൽ യുഡിഎഫ് സ്വീകരിക്കുന്നത്. ലീഗിന് കോൺഗ്രസ് നൽകിയത് 2 സീറ്റ് മാത്രമാണ്. കോൺഗ്രസ് എടുക്കുന്ന മൃദു ഹിന്ദുത്വ നിലപാടിനെ കുറിച്ച് ലീഗ് ചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Also Read: ശോഭ കരന്ദലാജെയുടെ പരാമര്‍ശം അപലപനീയം; ഇതിനെതിരെ ബിജെപി നേതാക്കളും സ്ഥാനാര്‍ത്ഥികളും അപലപിക്കുമോ?: മന്ത്രി വി ശിവന്‍കുട്ടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News