ഇഡിയെ ഉപയോഗിച്ച് എഎപിയുടെയും പ്രതിപക്ഷ സഖ്യം ഇന്ത്യയുടേയും തെരഞ്ഞെടുപ്പ് നീക്കം അറിയാൻ ആണ് ബിജെപി ശ്രമമെന്ന് അതിഷി. ഇതിൻ്റെ ഭാഗമായാണ് കെജ്‌രിവാളിൻ്റെ ഫോൺ പരിശോധിക്കുന്നത് എന്നും മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ സർവേ ഫലങ്ങൾ അടക്കം കണ്ടെത്താൻ ശ്രമമെന്നും അതിഷി പറഞ്ഞു.
ALSO READ: സമത്വവും സഹോദര്യവും കളിയാടുന്ന ഒരു നല്ല നാളേക്കായി നമുക്കൊരുമിച്ചു പോരാടാം: മുഖ്യമന്ത്രി
മദ്യനയ അഴിമതി സമയത്ത് ഉപയോഗിച്ച ഫോൺ കണ്ടെത്താൻ കഴിഞ്ഞില്ല എന്നാണ് ഇഡി നേരത്തെ പറഞ്ഞത് എന്നും അതിഷി പറഞ്ഞു.പ്രതിപക്ഷ സഖ്യം ഇന്ത്യയിലെ നേതാക്കളുമായി നടത്തിയ സംഭാഷണങ്ങൾ കേൾക്കാനും ശ്രമമുണ്ടായി.കെജ്‌രിവാൾ അറസ്റ്റിലയതിന് ശേഷം മൂന്നാം തവണയാണ് സുനിത വിഡിയോ സന്ദേശവുമായി വരുന്നത്.സുനിത കെജ്‌രിവാൾ 12 മണിക്ക് വിഡിയോ സന്ദേശം പുറത്തിറക്കും.
എല്ലാവരുടേയും അവകാശങ്ങൾ സംരക്ഷിക്കപ്പെടുമെന്ന് കരുതുന്നതായി യുഎൻ. കെജ്‍രിവാളിന്റെ
അറസ്റ്റിലും കോൺഗ്രസിൻ്റെ അക്കൗണ്ട് മരവിപ്പിച്ചതിലും ആണ് യുഎൻ പ്രതികരണം.സ്വതന്ത്രവും നീതി പൂർവവുമായ സാഹചര്യത്തിൽ വോട്ട് ചെയ്യാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും യുഎൻ വ്യക്തമാക്കി.
എല്ലാവരുടേയും പൗരാവകാശവും രാഷ്ട്രീയാവകാശവും ഇന്ത്യയടക്കം ഏത് രാജ്യത്തും സംരക്ഷിക്കപെടുമെന്ന് പ്രതീക്ഷിക്കുന്നതായും യുഎൻ സെക്രട്ടറി ജനറൽ അൻ്റോണിയോ ഗുട്ടെറെസ് പ്രതികരിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here