ബിജെപിയും യു ഡി എഫും ഇടതുപക്ഷത്തെ തകർക്കാൻ ഒന്നിച്ചു നിൽക്കുന്നുവെന്ന് എം എൽ എ ഡി കെ മുരളി. അതുകൊണ്ടാണ് യു ഡി എഫ് ബഹിഷ്കരിക്കുന്ന പരിപാടികളിൽ വലിയ ജനപങ്കാളിത്തം ഉണ്ടാകുന്നത് എന്നും ഡി കെ മുരളി പറഞ്ഞു. ഈ സമീപനം തിരുത്തിയില്ലെങ്കിൽ യുഡിഎഫിനെ അനുകൂലിക്കുന്നവർ പോലും ഒപ്പമുണ്ടാകും എന്ന പ്രതീക്ഷ വേണ്ടെന്നും അദ്ദേഹം പറഞ്ഞു.
‘യു ഡി എഫ് നൊപ്പം ചേർന്ന് നിൽക്കുന്ന നിരവധി സാധാരണക്കാർ നവകേരള സദസിലേക്ക് എത്തിയിട്ടുണ്ട്. ധൂർത്ത് എന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. മന്ത്രിമാരുടെ വസതിയിൽ കർട്ടൻ വാങ്ങിക്കുന്നത് ധൂർത്താണോ. ലിസോസിൽ നീന്തൽകുളം ഉണ്ടാകുന്നത് ആദ്യമാണോ? പ്രതിപക്ഷ നേതാവിനും കാറും ഔദ്യോഗിക വസതിയും സ്റ്റാഫും ഉണ്ടല്ലോ, അതും ധൂർത്താണോ? ഇടതുപക്ഷത്തെ തകർക്കണം എന്നതാണ് ബി ജെ പി നിലപാട് എന്നും അതിനൊപ്പം യു ഡി എഫ് നിൽക്കുന്നു’- ഡി കെ മുരളി പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here