“ബിജെപി അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് രാജ്യത്തെ പ്രതിപക്ഷത്തെ തകർക്കുന്നു”: പ്രകാശ് കാരാട്ട്

രാജ്യത്തിന്റെ ജനാധിപത്യ ഭാവിയെ നിർണയിക്കുന്ന തെരഞ്ഞെടുപ്പാണിതെന്ന് മുൻ സിപിഐഎം ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട്. ബിജെപി പ്രതിപക്ഷത്തെ ഇല്ലാതാക്കാൻ നോക്കുന്നുവെന്നും, പ്രതിപക്ഷ പാർട്ടികൾക്ക് എതിരെ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തുന്നുവെന്നും പ്രകാശ് കാരാട്ട് പറഞ്ഞു. അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷത്തെ തകർക്കുകയാണ് ബിജെപി സർക്കാർ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

Also Read; “സഹായിക്കുന്നവരെ തിരിച്ചും സഹായിക്കും, തങ്ങളെ കൂടുതലും സഹായിച്ചത് സിപിഐഎമ്മും ഇടതുപക്ഷവും”: പെന്തക്കോസ് സഭ

സമൂഹത്തെ ഭിന്നിപ്പിച്ചു കൊണ്ടുള്ള തെരഞ്ഞെടുപ്പ് പ്രചാരണം ആണ് മോദി നടത്തുന്നത്. വർഗീയ ധ്രുവികരണം ആണ് ബിജെപി പ്രകടനപത്രികയിലൂടെ ഉദ്ദേശിക്കുന്നത്. മത്സ്യ സമ്പദ് യോജന പറയുന്ന പ്രധാനമന്ത്രി തന്നെ മീൻ കഴിച്ചു എന്ന് പറഞ്ഞു തേജസി യാദവിനെതിരെ പ്രചാരണം നടത്തുന്നു. രാജ്യത്തിന്റെ വൈവിദ്ധ്യങ്ങളെ ഇല്ലാതാക്കാൻ ആണ് ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ആശയം മുന്നോട്ട് വെക്കുന്നത്, പ്രകാശ് കാരാട്ട് പറഞ്ഞു. ഈ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിൻ്റെ ശക്തി വർദ്ധിക്കേണ്ടത് അനിവാര്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also Read; ദില്ലി മദ്യനയക്കേസ്; കെജ്‌രിവാൾ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഇഡിക്ക് നോട്ടീസയച്ച് സുപ്രീംകോടതി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here