രാമക്ഷേത്രത്തെ തെരഞ്ഞെടുപ്പ് ഇന്ധനമാക്കി ബിജെപി ഉപയോഗിക്കുന്നു: എം വി ഗോവിന്ദന്‍ മാസ്റ്റര്‍

രാമക്ഷേത്രത്തെ തെരഞ്ഞെടുപ്പ് ഇന്ധനമാക്കി ബിജെപി ഉപയോഗിക്കുന്നുവെന്ന് എം വി ഗോവിന്ദന്‍ മാസ്റ്റര്‍. ആര്‍ എസ് എസ് വിശ്വാസത്തിന്റെ പേരില്‍ രാഷ്ട്രീയ ലക്ഷ്യം നടപ്പിലാക്കുന്നുവെന്നും എം വി ഗോവിന്ദന്‍ മാസ്റ്റര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

Also Read: ബില്‍ക്കിസ് ബാനു കേസ്; പ്രതികളുടെ അപേക്ഷ തള്ളി സുപ്രീംകോടതി

ബാബറി മസ്ജിദ് പൊളിച്ചവരാണ് അവര്‍.ക്ഷേത്രം ഉദ്ഘാടനം ചെയ്യുന്നത് ആചാരത്തിന് നിരക്കാതെ എന്ന് ശങ്കരാചര്യ മടങ്ങള്‍ തന്നെ പറഞ്ഞു. ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ ചരിത്രം ഓര്‍ക്കണം. കമ്മ്യൂണിസ്റ്റ്കാരാണ് എല്ലാവര്‍ക്കും ക്ഷേത്ര പ്രവേശനത്തിന് വേണ്ടി പോരാടിയത്. ആര്‍എസ്എസ് ഇപ്പോഴും എല്ലാവര്‍ക്കും എല്ലാ ക്ഷേത്രങ്ങളിലും കയറാം എന്ന് പറയുന്നില്ലെന്നും എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

അയോധ്യ രാമക്ഷേത്ര പ്രാണ പ്രതിഷ്ഠാ ദിനത്തില്‍ ബാങ്കുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. പ്രതിഷ്ഠാ ദിനമായ 22നു ബാങ്കുകള്‍ക്ക് ഉച്ച വരെയാണ് അവധി. കേന്ദ്ര ധനമന്ത്രാലയമാണ് വിജ്ഞാപനമിറക്കിയത്. പൊതുമേഖലാ ധനകാര്യ സ്ഥാപനങ്ങള്‍, ഇന്‍ഷുറന്‍സ് ഓഫീസുകള്‍ എന്നിവയ്ക്കും അവധി ബാധകം.

22നു ഉച്ചയ്ക്ക് 2.30 വരെയാണ് അവധി. 12.15 മുതല്‍ 12.45 വരെയുള്ള സമയത്തിനിടെയാണ് പ്രാണ പ്രതിഷ്ഠ. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളും ഉച്ചവരെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഗുജറാത്ത്, അസം, ഛത്തീസ്ഗഢ് അടക്കമുള്ള സംസ്ഥാനങ്ങളാണ് അവധി പ്രഖ്യാപിച്ചത്. നേരത്തെ തിങ്കളാഴ്ച ഉച്ച വരെ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിരുന്നു. വിശ്വാസികളുടെ വികാരങ്ങളെ മാനിച്ചാണ് തീരുമാനമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് അറിയിച്ചു.

Also Read: രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങ്; അയോധ്യ വിധി പ്രസ്താവിച്ച അഞ്ച് ജഡ്ജിമാര്‍ക്കും ക്ഷണം

അതേസമയം അയോധ്യ പ്രാണപ്രതിഷ്ഠാദിനത്തില്‍ അവധി പ്രഖ്യാപിച്ചതിനെതിരെ സിപിഐഎം രംഗത്ത്.
അവധി പ്രഖ്യാപിച്ചത് അധികാര ദുര്‍വിനിയോഗമാണെന്നും മത ചടങ്ങില്‍ പങ്കെടുക്കണോ വേണ്ടയോ എന്നത് ജീവനക്കാരുടെ വ്യക്തിപരമായ താല്‍പര്യമാണൈന്നും സിപിഐഎം പൊളിറ്റ് ബ്യൂറോ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News