മുസ്ലീങ്ങളെയും ക്രിസ്ത്യാനികളെയും സാമ്പത്തികമായി ബഹിഷ്‌കരിക്കണം; സത്യപ്രതിജ്ഞ ചെയ്ത് സംഘപരിവാര്‍

മുസ്ലീങ്ങളെയും ക്രിസ്ത്യാനികളെയും സാമ്പത്തികമായി ബഹിഷ്‌കരിക്കണമെന്ന് സത്യപ്രതിജ്ഞ ചെയ്ത് സംഘപരിവാര്‍, വിശ്വഹിന്ദു പരിഷത്ത് പ്രവര്‍ത്തകര്‍. ഛത്തീസ്ഗഡിലെ ജഗദല്‍പൂരിലാണ് സംഭവം. മുന്‍ ലോകസഭ എംപി ദിനേശ് കശ്യപിന്റെ സാന്നിധ്യത്തില്‍ ആയിരുന്നു സത്യപ്രതിജ്ഞ.

മുസ്ലീങ്ങളില്‍ നിന്നും ക്രിസ്ത്യാനികളില്‍ നിന്നും ഞങ്ങള്‍ ഹിന്ദുക്കള്‍ സാധനങ്ങള്‍ വാങ്ങില്ല, ഭൂമി വില്‍ക്കുകയോ വാടകയ്ക്ക് കൊടുക്കുകയോ ചെയ്യില്ല എന്നാണ് ഒരാള്‍ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നത്. ചുറ്റിലും കൂടി നില്‍ക്കുന്ന നൂറുകണക്കിനാളുകള്‍ അത് ഏറ്റുചൊല്ലി. വിശ്വഹിന്ദു പരിഷത്ത്, സംഘ പരിവാര്‍ നേതാക്കള്‍ നേതൃത്വം നല്‍കിയ പരിപാടിയിലാണ് മുസ്ലീങ്ങളെയും ക്രിസ്ത്യാനികളെയും സാമൂഹികമായും സാമ്പത്തികമായും ബഹിഷ്‌കരിക്കാന്‍ പ്രതിജ്ഞയെടുപ്പിച്ചത്.

ഛത്തീസ്ഗഡിലെ ബസ്തര്‍ ജില്ലയിലെ ജഗദല്‍പൂരിലാണ് സംഭവം. ബിരാന്‍പൂര്‍ ഗ്രാമത്തില്‍ രണ്ട് സമുദായങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ ഒരു യുവാവ് കൊല്ലപ്പെട്ടതിന് പിന്നാലെയാണ് വിഎച്ച്പിയുടെയും, സംഘ പരിവാറിന്റെയും നേതൃത്വത്തില്‍ പരിപാടി സംഘടിപ്പിച്ചത്. മുന്‍ ലോകസഭ എംപി ദിനേശ് കശ്യപ്, രാജ കുടുംബ അംഗം കമല്‍ ചന്ദ്ര ഭഞ്ജദിയോ എന്നിവരുടെ സാന്നിധ്യത്തില്‍ ആയിരുന്നു സത്യപ്രതിജ്ഞ.

കേരളത്തില്‍ വോട്ട് ബാങ്ക് രാഷ്ട്രീയത്തിനായി ക്രിസ്റ്റ്യന്‍ മുസ്ലീം വിഭജനം നടക്കുമ്പോഴാണ് ഛത്തീസ്ഗഡില്‍ ക്രിസ്ത്യാനികളെയും മുസ്ലീംകളെയും ബഹിഷ്‌കരിക്കാനുള്ള സംഘപരിവാറിന്റെ തീരുമനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News