ബിജെപിയുടെ സ്ഥാനാർഥി പട്ടിക പ്രഖ്യാപനം ഉടൻ

ബിജെപിയുടെ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകും. ദില്ലിയില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് ആസ്ഥാനത്ത് ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ 29ന് തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗം ചേരുന്നുണ്ട്. അതിന് ശേഷം 150 സീറ്റിലെങ്കിലും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചേക്കും. ആദ്യ പട്ടികയില്‍ പ്രധാന നേതാക്കളെല്ലാം ഉള്‍പ്പെടുമെന്നാണ് വിവരം.

Also Read: മതനിരപേക്ഷ പാർട്ടി എന്ന നിലയിൽ നിന്ന് ബിജെപിയുടെ ബി ടീമായി കോൺഗ്രസ് മാറി; സിപിഐഎം തൃശൂർ ജില്ലാ സെക്രട്ടറിയേറ്റ്

നരേന്ദ്ര മോദി, അമിത് ഷാ, രാജ്‌നാഥ് സിംഗ്, നിതിന്‍ ഗഡ്ഗരി എന്നിവര്‍ ആദ്യ പട്ടികയില്‍ ഉണ്ടാകും. കഴിഞ്ഞ തവണ പരാജയപ്പെട്ട മണ്ഡലങ്ങളിലും നേരത്തേ തന്നേ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചേക്കും. കേരളത്തില്‍ നിന്നും ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഇന്നലെ ദില്ലിയിലെത്തി സ്ഥാനാര്‍ത്ഥി പട്ടിക കൈമാറിയിട്ടുണ്ട്. കേന്ദ്ര നേതൃത്വം ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുമെന്നായിരുന്നു സുരേന്ദ്രന്റെ പ്രതികരണം.

Also Read: നേതാക്കൾ തന്നെ പരസ്യമായി തെറിവിളിക്കുന്നത് ആത്മാഭിമാനമുള്ള കോൺഗ്രസ് പ്രവർത്തകർക്ക് അംഗീകരിക്കാൻ കഴിയുമോ? മന്ത്രി മുഹമ്മദ് റിയാസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News