‘മോദി കേരളത്തിൽ സ്ഥിരമായി താമസിച്ചാലും ബിജെപിക്ക് ഒരാളെ പോലും കിട്ടില്ല’: കെ മുരളീധരൻ

മോദി കേരളത്തിൽ സ്ഥിരമായി താമസിച്ചാലും ഇവിടെ നിന്ന് ബിജെപിക്ക് ഒരാളെ പോലും കിട്ടില്ലെന്ന് കെ മുരളീധരൻ. കേന്ദ്രം സഹകരണ രംഗത്തെ അടച്ചാക്ഷേപിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. അയോധ്യയിൽ നടക്കുന്നത് ബിജെപിയുടെ രാഷ്ട്രീയ മുതലെടുപ്പാണ്. തൃശ്ശൂരിലെ ക്രൈസ്ഥവ വോട്ടുകൾ ഉറപ്പിക്കാനാണ് ബിജെപി ശ്രമിക്കുന്നത്.

Also Read: ‘വിദേശ രാജ്യങ്ങളിലേതിന് സമാനമായ അത്ഭുതകരമായ കാഴ്ചയാണ് ഫറോഖ് പഴയ പാലത്തിലേത്’: എം കെ മുനീര്‍ എം എല്‍ എ

പള്ളിയിൽ കിരീടം കൊടുക്കുന്നതൊക്കെ ഒരാളുടെ വിശ്വാസമാണ്, അതിൽ തെറ്റില്ല. എന്നാൽ അത് പ്രചരിപ്പിക്കുന്നത് അതിന്റെ രാഷ്ട്രീയ താല്പര്യം വ്യക്തമാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

Also Read: പാലക്കാട് കോൺഗ്രസിൽ പൊട്ടിത്തെറി; ഒറ്റപ്പാലം മണ്ഡലം പ്രസിഡന്റ് രാജി വെച്ചു

അതേസമയം കെ ഫോണിനെതിരെയുള്ള ഹർജിയിൽ വി ഡി സതീശനെ ഹൈക്കോടതി വിമർശിച്ച വിഷയത്തിൽ കൃത്യമായ റിപ്പോർട്ട് ഇല്ലെങ്കിൽ സാധാരണ കോടതി തള്ളാരാണ് പതിവെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഇക്കാര്യത്തിൽ അതുണ്ടായില്ല. കോടതി പരിശോധിച്ച് മറുപടി പറയുകയാണ് ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News