തെരഞ്ഞെടുപ്പ് ജയത്തിനായി ബിജെപി എല്ലാ നെറികെട്ട കളിയും പുറത്തെടുക്കും, ചാക്കിലെ കള്ളപ്പണമാണ് ബിജെപിയുടെ പുതിയ മുഖം; ബിനോയ് വിശ്വം

binoy viswam

തെരഞ്ഞെടുപ്പ് വിജയത്തിനായി ബിജെപി എല്ലാ നെറികെട്ട കളിയും പുറത്തെടുക്കും, ചാക്കിലെ കള്ളപ്പണമാണ് ബിജെപിയുടെ പുതിയ മുഖമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കെട്ടുകണക്കിന് കള്ളപ്പണവും കൊണ്ടാണ് ബിജെപി ഇപ്പോൾ നടക്കുന്നത്. ജയിക്കാനായി എന്ത് നെറികെട്ട കളിയും പുറത്തെടുക്കുന്ന ബിജെപിയെ ജനം തുരത്തും. ഇക്കാര്യത്തിൽ സമഗ്രമായ അന്വേഷണം വേണം, പണം എവിടെ നിന്നു വന്നു? എങ്ങോട്ട് പോയി? എന്നതൊക്കെ അന്വേഷിക്കണം.

ALSO READ: കൊടകര കുഴൽപ്പണ കേസിൽ ബിജെപിയെ വെട്ടിലാക്കി മുൻ ഓഫീസ് സെക്രട്ടറി, പണം എത്തിച്ചത് ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ടിനായെന്ന് വെളിപ്പെടുത്തൽ

ഈ അന്വേഷണങ്ങളൊന്നും പാതി വഴിയിൽ വെച്ച് വഴി മാറി പോകരുത്. സ്ഥാനാർഥിക്ക് ഒളിച്ചു കടക്കാൻ അടക്കം ആംബുലൻസാണ് ബിജെപി ഉപയോഗിച്ചിട്ടുള്ളത്. പണ്ട് വാജ്പേയി പറഞ്ഞ ബിജെപി അല്ല ഇന്നത്തെ ബിജെപിയെന്നും ബിനോയ് വിശ്വം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News