കര്‍ണാടകയിലെ കോണ്‍ഗ്രസിന്‍റെ വിജയം ബിജെപിക്കുള്ള ഏറ്റവും മികച്ച മറുപടിയായിരിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. രാഹുല്‍ ഗാന്ധിയുടെ ലോക്സഭാംഗത്വം റദ്ദാക്കിയ നടപടിക്കു ശേഷം നടന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു പ്രിയങ്ക.
പാർട്ടിക്ക് പരമാവധി രാഷ്ട്രീയ നേട്ടമുണ്ടാക്കാനുള്ള പ്രതിഷേധ പദ്ധതിക്ക് യോഗം രൂപം നൽകി. അടുത്ത രണ്ട് മാസത്തേക്ക് ആസൂത്രണം ചെയ്യുന്ന പ്രതിഷേധങ്ങൾ ഒഴിവാക്കുന്ന എംപിമാരും നേതാക്കളും അച്ചടക്ക നടപടി നേരിടേണ്ടിവരുമെന്ന് വൃത്തങ്ങൾ അറിയിച്ചു. രാഹുലിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എല്ലാ കോൺഗ്രസ് എംപിമാരും ലോക്‌സഭയിൽ നിന്ന് രാജിവയ്ക്കണമെന്ന നിർദേശം യോഗത്തിൽ ഉയർന്നുവന്നതായി വൃത്തങ്ങൾ അറിയിച്ചു.
അതേസമയം, കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള 124 മണ്ഡലങ്ങളിലെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക കോണ്‍ഗ്രസ് പുറത്തുവിട്ടു. മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ, പിസിസി അധ്യക്ഷന്‍ ഡികെ ശിവകുമാര്‍ എന്നിവര്‍ മത്സരരംഗത്തുണ്ട്. മുൻ ഉപമുഖ്യമന്ത്രി ജി പരമേശ്വരയെ കൊരട്ടഗെരെ മണ്ഡലത്തില്‍ നിന്നും ജനവിധി തേടും.
മുന്‍ ഉപമുഖ്യമന്ത്രി പരമേശ്വര കൊരട്ടഗെരെയില്‍ നിന്നും മത്സരിക്കുമ്പോള്‍ മുന്‍മന്ത്രിമാരായ കെഎച്ച് മുനിയപ്പ ദേവനഹള്ളിയില്‍ നിന്നും പ്രിയങ്ക് ഖാര്‍ഖെ ചിത്തപൂരില്‍ നിന്നും ജനവിധി തേടും. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഖെയുടെ മകനാണ് പ്രിയങ്ക് ഖാര്‍ഖെ. മല്ലികാര്‍ജ്ജുന്‍ ഖാര്‍ഖെയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ദേശീയ ഇലക്ഷന്‍ കമ്മിറ്റിയാണ് കര്‍ണ്ണാടകയിലെ ആദ്യഘട്ട സ്ഥാനാര്‍ത്ഥികളുടെ അന്തിമപട്ടിക പുറത്തിറക്കിയത്. രാഹുല്‍ ഗാന്ധിയും യോഗത്തില്‍ സന്നിഹിതനായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here