മുതിര്‍ന്ന നേതാവിനൊപ്പമുള്ള സ്വകാര്യദൃശ്യങ്ങള്‍ പുറത്തുവന്നു; ബിജെപി വനിത നേതാവ് ആത്മഹത്യ ചെയ്തു

അസമില്‍ ബിജെപിയുടെ വനിതാ നേതാവ് ആത്മഹത്യ ചെയ്തു. മുതിര്‍ന്ന പാര്‍ട്ടി നേതാവുമായുള്ള സ്വകാര്യചിത്രങ്ങള്‍ പുറത്തുവന്നതിനെ തുടര്‍ന്നാണ് ആത്മഹത്യ.
ഗുവാഹത്തിയിലെ ബമുനിമൈദാം മേഖലയില്‍ വെള്ളിയാഴ്ചയാണ് സംഭവം. സംസ്ഥാന ബിജെപിയിലെ പ്രമുഖ വനിതാ നേതാവായ ഇന്ദ്രാണി തഹ്ബില്‍ദാര്‍ ആണ് മരിച്ചത്. കിസാന്‍ മോര്‍ച്ചയുടെ ട്രഷറര്‍ ആയിരുന്ന ഇന്ദ്രാണി, ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ ഉപാധ്യക്ഷ സ്ഥാനവും വഹിച്ചിരുന്നു.

also read; അന്വേഷണ മികവിനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ മെഡല്‍ കേരളത്തില്‍ നിന്ന് ഒന്‍പതുപേര്‍ക്ക്

വീട്ടില്‍ വാടകയ്ക്കു താമസിച്ചിരുന്ന മറ്റൊരു ബിജെപി നേതാവുമായി വിവാഹേതര ബന്ധം ഇന്ദ്രാണി പുലര്‍ത്തിയതായും ഇരുവരുമൊന്നിച്ചുള്ള ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ദ്രാണി ആത്മഹത്യ ചെയ്തതെന്നാണു വിവരം.

also read; നെഹ്റു ട്രോഫി വള്ളംകളി; ജലരാജാവ് 2023 വീയപുരം ചുണ്ടൻ

സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് സെന്‍ട്രല്‍ ഗുവാഹത്തി ഡിസിപി ദീപക് ചൗധരി അറിയിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്ന് പൊലീസ് പറഞ്ഞു.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration