വീണ്ടും തിരിച്ചടി; ബിജെപിയിൽ നിന്നും വനിത അംഗങ്ങൾ സിപിഎമ്മിലേക്ക്

ബിജെപിയിൽ നിന്നും രാജിവെച്ചവർ സിപിഎമ്മിലേക്ക്. കരവാരം പഞ്ചായത്തിലെ വൈസ് പ്രസിഡന്റെ സിന്ധു, ക്ഷേമകാര്യ കമ്മിറ്റി ചെയർമാൻ തങ്കമണി, ആറ്റിങ്ങൽ നഗരസഭാ അംഗം സംഗീതാ റാണി എന്നിവർ
ആണ് രാജിവെച്ചത്. ഇവർ ബിജെപിയിൽ നിന്നും ബിജെപി നിന്ന് ലഭിച്ച സ്ഥാനമാനങ്ങളും രാജിവെച്ചുവെന്ന് ആനാവൂർ നാഗപ്പൻ പറഞ്ഞു. മുരളീധരൻ സ്വന്തം പാർട്ടിക്കുള്ളിൽ തന്നെ ഗ്രൂപ്പിസം കളിക്കുന്നുവെന്നും കേരളത്തിൻ്റെ ആവശ്യം പോലും നിരാകരിക്കുന്നതാണ് മുരളീധരൻ്റെ നിലപാട് എന്നും ആനാവൂർ നാഗപ്പൻ പറഞ്ഞു.ഇതിൽ പ്രതിഷേധിച്ചാണ് ഇവരുടെ രാജിഎന്നും അദ്ദേഹം പറഞ്ഞു.ഒന്നും പ്രതീക്ഷിച്ചല്ല ഇവർ സിപിഎമ്മിൽ ചേരുന്നത് എന്നും ആനാവൂർ നാഗപ്പൻ വ്യക്തമാക്കി.

ALSO READ: വില്‍പനക്കും ഉപയോഗത്തിനുമായി എംഡിഎംഎ; സ്പാ നടത്തിപ്പുകാരന്‍ പിടിയില്‍

അതേസമയം മാനസിക പീഡനം കാരണമാണ് രാജിയെന്നും പെട്ടെന്നുണ്ടായ തീരുമാനമല്ല എന്നും രാജിവെച്ച സിന്ധു പറഞ്ഞു. പാർട്ടി നേതൃത്വത്തിനോട് പരാതി നൽകിയെങ്കിലും വേണ്ട നടപടി സ്വീകരിച്ചില്ല
സ്ത്രീയെന്നുള്ള മാന്യത പോലും നൽകിയില്ല ,ഈ സാഹചര്യത്തിലാണ് മാറ്റം. ശോഭാ സുരേന്ദ്രനെതിരെയുള്ള വോയിസ് ക്ലിപ്പ് സംഭവം ഒരുപാട് വിഷമിപ്പിച്ചു സോഷ്യൽ മീഡിയ വഴിയും അധിക്ഷേപിച്ചുസംഭവം ഒരുപാട് വിഷമിപ്പിച്ചു .സോഷ്യൽ മീഡിയ വഴിയും അധിക്ഷേപിച്ചുവെന്നും സിന്ധു പറഞ്ഞു.

രാജി മാനസിക സമ്മർദ്ദം മൂലമെന്നും രാജിക്ക് പിന്നിൽ ആരുടെയും പ്രേരണയില്ല എന്നും തങ്കമണി പറഞ്ഞു.പാർട്ടിക്ക് അകത്ത് ഒരുപാട് പ്രശ്നങ്ങൾ നേരിടേണ്ടി വന്നു സ്ത്രീകൾക്ക് നിൽക്കാൻ കഴിയാത്ത അവസ്ഥയാണ്.ശോഭാ സുരേന്ദ്രന് പിന്തുണ നൽകാതെ കോൺഗ്രസ് പ്രവർത്തകന് പാർട്ടിക്കാർ പിന്തുണ നൽകിയത് ഏറെ വിഷമിപ്പിച്ചു .അഭിപ്രായസ്വാതന്ത്ര്യം പാർട്ടിയിൽ ഉണ്ടായിരുന്നില്ല.സ്ത്രീകൾക്ക് പരിഗണന ലഭിച്ചില്ല. വി മുരളീധരന് ഒരു വർഷം പരാതി നൽകിയെങ്കിലും യാതൊരു വിധ നടപടിയും ഉണ്ടായില്ല.സിപിഎമ്മിൽ നിന്ന് പണം വാങ്ങിയാണ് അംഗത്വം സ്വീകരിച്ചതെന്ന് ആരോപണമുണ്ടായിരുന്നുഎന്നാൽ അങ്ങനെ ഒന്ന് ഉണ്ടായില്ല എന്നും സംഗീത റാണിയും വ്യക്തമാക്കി.

ALSO READ:‘സ്ക്രീനിൽ നിന്നെ കണ്ടെത്താൻ പ്രയാസമായിരുന്നു, എല്ലാം പൊട്ടിച്ചെറിഞ്ഞ് ഉയരങ്ങളിലേക്ക് പറക്കാൻ ആഗ്രഹിക്കുന്ന നടൻ’ ഇന്ദ്രജിത്തിന്റെ വൈകാരികമായ കുറിപ്പ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News