കെസി വേണുഗോപാൽ രാജി വെച്ച രാജ്യ സഭ സീറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ജയം

KC Venugopal

കെസി വേണുഗോപാൽ രാജി വെച്ച രാജ്യ സഭ സീറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ജയം. കേന്ദ്രമന്ത്രി രവ്നീത് സിങ് ബിട്ടു രാജസ്ഥാനിൽ നിന്ന് വിജയിച്ചു. എതിരില്ലാതെ ആയിരുന്നു രാജസ്ഥാനിൽ ബിജെപിയുടെ ജയം.രാജസ്ഥാനിൽ നിന്നുള്ള രാജ്യസഭാംഗമായിരുന്ന കെസി വേണുഗോപാലിൻ്റെ കാലാവധി 2026 ജൂൺ 21 വരെയായിരുന്നു. ബിജെപി സംസ്ഥാനത്തു ഭരണം പിടിച്ചിട്ടും രാജ്യസഭാ സീറ്റ് രാജി വെച്ചാലുണ്ടാകുന്ന ഒഴിവിലേക്ക് കോൺഗ്രസിനു ജയിക്കാൻ കഴിയില്ലെന്ന് അറിയമായിരുന്നിട്ടും ലോകസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള തീരുമാനത്തിൽ വിമർശനം ശക്തമായിരുന്നു.

Also Read; ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ് ക്യാമ്പസിലെ ജനാധിപത്യവിരുദ്ധ സംഭവം; കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്ക് കത്തയച്ച് ഡോ. വി ശിവദാസൻ എംപി

രാജ്യസഭയിൽ കൂടുതൽ സീറ്റുകൾ ലക്ഷ്യം വെക്കുന്ന ബിജെപിക്ക് അനാവശ്യമായി ഒരു സീറ്റ് നൽകുന്നുവെന്ന വിമർശനം അടക്കം ഉയർന്നിരുന്നെങ്കിലും കെസി രാജി വെച്ച സീറ്റിൽ കോൺഗ്രസ് ജയിക്കുമെന്ന മുടന്തൻ ന്യായം പറഞ്ഞായിരുന്നു നേതൃത്വം മുന്നോട്ട് പോയത്. നിലവിൽ രാജ്യസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോൾ രണ്ട് വർഷം കാലാവധി ബാലക്കി നിൽക്കെ കെസി വേണുഗോപാൽ കളഞ്ഞ രാജ്യസഭാ സീറ്റിൽ വിജയിച്ചത് ബിജെപി. കേന്ദ്രമന്ത്രി രവ്നീത് സിങ് ബിട്ടു രാജസ്ഥാനിൽ നിന്ന് വിജയിച്ചത്.

Also Read; ഒരു കോടി രൂപ ശമ്പളമുള്ള ജോലി വേണ്ടെന്നു വെച്ച് ചരിത്രം രചിച്ച ആരുഷി അഗർവാൾ ; ഇന്ന് ഇന്ത്യ കണ്ട ഏറ്റവും വലിയ ബിസിനസ് വുമൺ

എതിരില്ലാതെ ആണ് ബിജെപി അംഗത്തിന്റെ ജയം. കെസി ആലപ്പുഴയിൽ മത്സരിക്കുന്നതിനെ ന്യായീകരിച്ച കോൺഗ്രസ് പേരിനു പോലും രാജസ്ഥാനിൽ ഒരു സ്ഥാനാർദ്ധിയെ നിർത്തിയില്ല. 12സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഒരു സീറ്റിൽ മാത്രമാണ് കോണ്ഗ്രസ് ജയിച്ചത്. തെലങ്കാനയിൽ നിന്ന് മത്സരിച്ച കോൺഗ്രസ് നേതാവ് മനു അഭിഷേക് സിങ് തെരഞ്ഞെടുക്കപ്പെട്ടു. കേന്ദ്ര മന്ത്രി ജോർജ് കുര്യനും രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. മദ്യപ്രദേശിൽ നിന്നാണ് ജോർജ് കുര്യൻ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News