‘കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കില്ല, വടകരയിൽ കെ കെ ശൈലജ വിജയിക്കും’: സീതാറാം യെച്ചൂരി

കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കില്ലെന്നും കെ കെ ശൈലജ വിജയിക്കുമെന്നും സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. വ്യക്തിഹത്യ, സൈബർ ആക്രമണം അപലപനീയമാണെന്നും തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് ഇത്തരം പ്രവണത അംഗീകരിക്കാനാവില്ല എന്നും അദ്ദേഹം പറഞ്ഞു.

Also read:ജനങ്ങളെ ബാധിക്കുന്ന പ്രശ്‌നങ്ങളില്‍ യുഡിഎഫിന് നിലപാടില്ല, സര്‍വേകള്‍ പെയ്ഡ് ന്യൂസുകളാകുന്നു: മുഖ്യമന്ത്രി

‘പാർലമെൻ്റിൽ ആദ്യം ഇലക്ട്രൽ ബോണ്ട് വിഷയം ഉയർത്തിയ രാഷ്ട്രീയ പാർട്ടി സിപിഐഎം ആണ്. സിഎഎ ക്കെതിരെയും ആദ്യം ശബ്ദം ഉയർത്തിയത് സി പി ഐഎം ആണ്. എത്ര കോൺഗ്രസ് നേതാക്കളാണ് ബി.ജെ.പി യിലേക്ക് പോവുന്നത്. മണിപ്പൂരിൽ എത്ര കാലമായ് അസ്വസ്ഥത നിലനിൽക്കുന്നു. പ്രധാനമന്ത്രി ഇതവരെ ഒരക്ഷരം പോലും പറഞ്ഞിട്ടില്ല.

Also read:ശൈലജ ടീച്ചറുടെ ചിത്രം മോർഫ് ചെയ്ത സംഭവം; കോഴിക്കോട് സ്വദേശി മിൻഹാജിനെതിരെ കേസെടുത്ത് പൊലീസ്

പ്രധാനമന്ത്രി വർഗ്ഗീയ ധ്രുവികരണത്തിന് ശ്രമിക്കുന്നു. പ്രസംഗങ്ങളിൽ അത് വ്യക്തമാണ്. ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ പുതിയ പ്രശ്നങ്ങൾ ഉയർന്ന് വരുന്നുണ്ട്. അവിടുത്തെ ബിജെപി സർക്കാറാണ് ഉത്തരവാദി. തൊഴിലില്ലായ്മ രാജ്യത്ത് രൂക്ഷമാണ്. പ്രധാനമന്ത്രി അതെക്കുറിച്ചും ഒന്നും പറയുന്നില്ല’- സീതാറാം യെച്ചൂരി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News