2019 ലെ തെരഞ്ഞെടുപ്പിൽ അടൂർ പ്രകാശിനായി ബിജെപി പ്രവർത്തിച്ചു; വെളിപ്പെടുത്തലുമായി ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസ് സെക്രട്ടറി ജയരാജ് കൈമൾ

ആറ്റിങ്ങൾ പാർലമെന്‍റ് മണ്ഡലത്തിൽ കോൺഗ്രസിനായി ബിജെപി പ്രവർത്തിച്ചുവെന്ന് വെളിപ്പെടുത്തൽ. 2019ലെ തെരഞ്ഞെടുപ്പിൽ അടൂർ പ്രകാശിനെ സഹായിച്ചുവെന്ന് വെളിപ്പെടുത്തിയത് നിലവിലെ ബിജെപി സംസ്ഥാന കമ്മിറ്റി ഒാഫീസ് സെക്രട്ടറി ജയരാജ് കൈമൾ. ഇക്കാര്യം വ്യക്തമാക്കുന്ന ജയരാജിന്‍റെ ശബ്ദരേഖ കൈരളി ന്യൂസിന്.

Also Read: റിയാസ് മൗലവി വധക്കേസ്; തിരഞ്ഞെടുപ്പ് കാലത്ത് കഥയറിയാതെ ആട്ടമാടുകയാണ് മുൻ ഡിജിപി ആസിഫലി: സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ ഷാജിത്

2019ലെ ലോകസഭാ തെരഞ്ഞെടുപ്പ് സമയത്ത് നടന്ന ബിജെപി – കോൺഗ്രസ് വോട്ട് കച്ചവടം സ്ഥിരീകരിക്കുന്നതാണ് നിലവിലെ ബിജെപി സംസ്ഥാന കമ്മിറ്റി ഒാഫീസ് സെക്രട്ടറി ജയരാജ് കൈമളിന്‍റെ ശബ്ദരേഖ. ആറ്റിങ്ങൾ ഒരു ഇടതു മണ്ഡലമാണ്. അവിടെ ഒരു കോൺഗ്രസുക്കാരൻ വിജയിച്ചു. അതിന് ഞങ്ങളിൽ കുറച്ച് പേർ പ്രവർത്തിച്ചിട്ടുണ്ടെന്നും ജയരാജ് കൈമൾ വ്യക്തമാക്കുന്നു. സംസ്ഥാനത്ത് പല മണ്ഡലങ്ങളിലും ബിജെപി – കോൺഗ്രസ് വോട്ട് കച്ചവടം ഉണ്ട് എന്ന ആരോപണം നിലനിൽക്കെയാണ് ഇത്തരം വെളിപ്പെടുത്തൽ കൂടി പുറത്ത് വരുന്നത്. എന്നാൽ ബിജെപി സംസ്ഥാന നേതാക്കൾ വാർത്ത അസംബന്ധം എന്നുപറഞ്ഞ് ഒ‍ഴിഞ്ഞു.

Also Read: മണിപ്പൂരില്‍ ബിജെപിക്ക് തിരിച്ചടി; മുന്‍ എംഎല്‍എ അടക്കം നാല് പ്രമുഖ ബിജെപി നേതാക്കള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു

ഇത്തവണയും വോട്ട് കച്ചവടനീക്കങ്ങൾ നടക്കുന്നുണ്ട് എന്നത് പ്രമുഖ കോൺഗ്രസ് നേതാവ് മോഹനൻ മുണ്ടേലയുടെ വെളിപ്പെടുത്തലിൽ നിന്നും വ്യക്തമായിരുന്നു. ബിജെപി – കോൺഗ്രസ് വോട്ട് കച്ചവടത്തെ രാഷ്ട്രീയപരമായി നേരിടാനാണ് എൽഡിഎഫ് തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News