‘കള്ളൻ കപ്പലിൽ തന്നെ’, മനുഷ്യക്കടത്ത് കേസിൽ ബിജെപി നേതാവ് തീവ്രവാദ വിരുദ്ധ സേനയുടെ പിടിയിൽ

മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് ബിജെപി യുവജന വിഭാഗം പ്രവർത്തകൻ ബിക്രം റോയിയെ ലഖ്‌നൗ പോലീസ് അറസ്റ്റ് ചെയ്തതായി റിപ്പോർട്ട്. പശ്ചിമ ബംഗാളിലെ നോർത്ത് 24 പർഗാനാസിലെ ബാഗ്ദയിലെ വസതിയിൽ നിന്നാണ് റോയിയെ ലഖ്‌നൗ തീവ്രവാദ വിരുദ്ധ സേന (എടിഎസ്) പിടികൂടിയത്. വ്യാജ തിരിച്ചറിയൽ രേഖ ചമച്ചതിനും ബംഗ്ലാദേശി പൗരന്മാർക്ക് ഇന്ത്യയിലേക്ക് അനധികൃതമായി അതിർത്തി കടക്കാൻ സൗകര്യമൊരുക്കിയതിനും റോയിക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്.

ALSO READ: ‘രാമനും വിശ്വനാഥനും മോദിയെ കൈവിട്ടു’, ചെങ്കോലേന്തിയ രാജാക്കന്മാര്‍ എത്ര സ്ത്രീകളെ അടിമകളാക്കിയിരുന്നു, അതാണോ നിങ്ങളുടെയും സന്ദേശം? എസ്. വെങ്കിടേശന്‍

നിയമവിരുദ്ധമായി പലതവണ ഇന്ത്യയിലേക്ക് കടന്ന ബംഗ്ലാദേശി പൗരനുമായുള്ള ഫോൺ സംഭാഷണം തടഞ്ഞതിനെത്തുടർന്ന് ഉത്തർപ്രദേശ് പോലീസ് റോയിയെ ട്രാക്ക് ചെയ്തതായി മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ചോദ്യം ചെയ്യലിന് ശേഷം റോയിയെ പൊലീസ് അറസ്റ്റ് ചെയ്തു.

ALSO READ: ‘പാർട്ടിക്ക് ശേഷം ബാക്കി വന്ന മദ്യം വീട്ടിൽ കൊണ്ടുപോയി’, സുഹൃത്തിനെ ക്രൂരമായി കൊലപ്പെടുത്തി യുവാവ്: സംഭവം ഗോവയിൽ

ഐപിസി സെക്ഷൻ 419, 420, 467, 471, 120 ബി എന്നിവ പ്രകാരം വ്യാജരേഖ ചമയ്ക്കൽ, മനുഷ്യക്കടത്ത്, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് റോയിക്കെതിരെ ചുമത്തിയിരിക്കുന്നത്. ബംഗാളിലെ ബോംഗാവ് കോടതിയിൽ ഹാജരാക്കിയ ഇയാളെ പിന്നീട് ട്രാൻസിറ്റ് റിമാൻഡിൽ ലക്‌നൗ പോലീസ് കസ്റ്റഡിയിലെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here