കോഴിക്കോട് ബിജെപി വോട്ട് മറിച്ചതായി ആരോപണം; പ്രവർത്തകനെ മർദ്ദിച്ച് നേതാക്കൾ

കോഴിക്കോട് നാദാപുരത്ത് ബിജെപി വോട്ട് മറിച്ചെന്നാരോപിച്ച് ബിജെപി പ്രവർത്തകന് മർദ്ദനം. ബിജെപി പ്രവർത്തകൻ ഭാസ്കരനാണ് കുറ്റ്യാടി പൊലീസിൽ പരാതി നൽകിയത്. കാറിൽ വടകരയിലെ ടൂറിസ്റ്റ് ഹോമിൽ കൊണ്ടു പോയി. ബി ജെ പി നേതാക്കൾ രാംദാസ് മണലേരി, മോഹനൻ എന്നിവർ ഭീഷണിപ്പെടുത്തി. വോട്ട് മറിക്കാൻ പറഞ്ഞതായി ഞാനറിയിച്ച ആൾക്കെതിരെ പരാതി എഴുതി വായിപ്പിച്ചു. അതിന്റെ വീഡിയോ പകർത്തിയെന്നും ഭാസ്കരൻ പറഞ്ഞു.

Also Read: ഉത്തരക്കടലാസിൽ ‘ജയ് ശ്രീറാം’ എന്നെഴുതിയ വിദ്യാർത്ഥികളെ വിജയിപ്പിച്ച സംഭവം; യുപിയിലെ യൂണിവേഴ്സിറ്റിയിൽ അധ്യാപകർക്ക് സസ്‌പെൻഷൻ

ബിജെപി വോട്ട് യുഡിഎഫിന് മറിക്കണമെന്ന ആവശ്യം നിരസിക്കുകയും ഇക്കാര്യം സുഹൃത്തായ സിപിഐഎം പ്രവർത്തകനുമായ പങ്കുവയ്ക്കുകയും ചെയ്തതിന്റെ വൈരാഗ്യത്തിനാണ് ബിജെപി നേതാക്കൾ ആയത്രിതമായി മർദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതെന്നും ഭാസ്കരൻ പരാതിയിൽ പറയുന്നു.

Also Read: ‘ശബ്‌ദിച്ചാൽ കൊന്നു കളയും’ മസ്ജിദിലേക്ക് ഓടിക്കയറി മുഖം മൂടി ധരിച്ചവർ, കുട്ടികളെ നിശ്ശബ്ദരാക്കി അജ്മീറിൽ ഇമാമിനെ അടിച്ചു കൊന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News