ബംഗാളില്‍ ബിജെപി പ്രവര്‍ത്തകന്റെ മൃതദേഹം പാര്‍ട്ടി ഓഫീസില്‍; വനിത പിടിയില്‍, വ്യക്തിവൈരാഗ്യമെന്ന് പൊലീസ്

west-bengal-bjp-worker-naskar

പശ്ചിമ ബംഗാളിൽ ബിജെപി പ്രവര്‍ത്തകന്റെ മൃതദേഹം പാര്‍ട്ടി ഓഫീസില്‍  കണ്ടെത്തി. സൗത്ത് 24 പര്‍ഗാനാസ് ജില്ലയിലെ ഉസ്തിയിലുള്ള പൃഥ്വിരാജ് നസ്‌കര്‍ എന്ന പ്രവര്‍ത്തകൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്. പാര്‍ട്ടിയുടെ ജില്ലയിലെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്തിരുന്നത് ഇയാളായിരുന്നു.

കൊലപാതകവുമായി ബന്ധപ്പെട്ട് ഒരു വനിതയെ പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിന്റെ കാരണം വ്യക്തിപരമാണെന്ന് പൊലീസ് പറഞ്ഞു. വെള്ളിയാഴ്ച രാത്രിയാണ് നസ്‌കറിന്റെ രക്തത്തില്‍ കുളിച്ച മൃതദേഹം പാര്‍ട്ടി ഓഫീസില്‍ കണ്ടെത്തിയത്. നവംബര്‍ അഞ്ച് മുതല്‍ ഇയാളെ കാണാതായതായി കുടുംബാംഗങ്ങള്‍ പറഞ്ഞു.

Read Also: ജമ്മു കശ്മീരിൽ വീണ്ടും ആക്രമണവും വെടിവെയ്പ്പും; ഒരു ഭീകരനെ വധിച്ചു

മൂര്‍ച്ചയുള്ള ആയുധങ്ങള്‍ കൊണ്ട് ആക്രമിച്ചതാണ് മരണത്തില്‍ കലാശിച്ചത്. അറസ്റ്റിലായ യുവതി കുറ്റം സമ്മതിച്ചിട്ടുണ്ട്. നസ്കറും യുവതിയും തമ്മിലുള്ള ബന്ധം, എന്തെങ്കിലും വഴക്കുണ്ടായിരുന്നോ തുടങ്ങിയ കാര്യങ്ങൾ അന്വേഷിക്കുകയാണെന്നും പൊലീസ് അറിയിച്ചു. കൊലപാതകത്തിൻ്റെ പിന്നിൽ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ്സാണെന്ന് ബിജെപി ആരോപിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News