‘ബിജെപി പ്രവര്‍ത്തകയെ യുവമോര്‍ച്ച സംസ്ഥാന നേതാക്കളുടെ നേതൃത്വത്തില്‍ പെണ്‍വാണിഭം നടത്തി’; ഭര്‍ത്താവിന്റെ പരാതി

BJP

ബിജെപി പ്രവര്‍ത്തകയെ യുവമോര്‍ച്ച സംസ്ഥാന നേതാക്കളുടെ നേതൃത്വത്തില്‍ പെണ്‍വാണിഭം നടത്തിയതായി പൊലീസിനും ബിജെപി യുവമോര്‍ച്ച നേതൃത്വത്തിനും പ്രവാസിയായ ഭര്‍ത്താവിന്റെ പരാതി. ബിജെപി പ്രവര്‍ത്തകയുമൊത്തുള്ള അശ്ലീല ചിത്രങ്ങള്‍ ഭര്‍ത്താവിന് അയച്ചുകൊടുത്ത് യുവമോര്‍ച്ച നേതാക്കള്‍ അഞ്ചലക്ഷം രൂപ ആവശ്യപ്പെട്ട് ബ്ലാക്ക്‌മെയില്‍ ചെയ്തതായും കൊല്ലം ഈസ്റ്റ് സ്റ്റേഷനില്‍ പരാതി ലഭിച്ചു.

ALSO READ:വീട്ടുമുറ്റത്ത് കഞ്ചാവ് കൃഷി; കോട്ടയത്ത് യുവാവ് പിടിയില്‍

പാര്‍ട്ടി പ്രവര്‍ത്തനത്തിനിടയില്‍ സൗഹൃദം സ്ഥാപിച്ചാണ് യുവമോര്‍ച്ച മുന്‍ ജില്ലാ ഭാരവാഹികള്‍ കൂടിയായ നേതാക്കള്‍ തന്റെ ഭാര്യയെ വലയിലാക്കിയതെന്ന് ബി.ജെ.പി പ്രവര്‍ത്തകയുടെ ഭര്‍ത്താവിന്റെ പരാതിയില്‍ ആരോപിക്കുന്നു. യുവമോര്‍ച്ച നേതാക്കളുടെ സുഹൃത്തായ യുവാവ് തന്റെ ഭാര്യയെ പ്രണയം നടിച്ച് വശത്താക്കി. രണ്ടാഴ്ച മുമ്പ് തന്റെ ഭാര്യയുമായി യുവമോര്‍ച്ച നേതാക്കള്‍ മൂന്നാറില്‍ പോയി ഹോട്ടലില്‍ രണ്ട് ദിവസം തങ്ങി. അവിടെ വെച്ച് പകര്‍ത്തിയ അശ്ലീല ചിത്രങ്ങളില്‍ ചിലത് തനിക്ക് അയച്ചുതന്നുവെന്നും അഞ്ചക്ഷം രൂപ നല്‍കിയില്ലെങ്കില്‍ വീഡിയോ ദൃശ്യങ്ങള്‍ നവമാദ്ധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഭര്‍ത്താവ് ആരോപിച്ചു. യുവമോര്‍ച്ച സംസ്ഥാന കമ്മിറ്റി അംഗം, ജില്ലാ വൈസ് പ്രസിഡന്റ്, മണ്ഡലം കമ്മിറ്റി അംഗം എന്നിവര്‍ സംഘത്തില്‍ ഉണ്ടെന്നും മഹിളാ മോര്‍ച്ച ജില്ലാ ഭാരവാഹി ഇടനിലക്കാരിയാണെന്നും പ്രവാസി ആരോപിച്ചു.

ALSO READ:‘ഇന്ന് അര്‍ജുനേയും കൊണ്ട് നാട്ടില്‍ പോകാമെന്നായിരുന്നു പ്രതീക്ഷ, കണ്ടെത്താനാവാത്തതില്‍ സങ്കടമുണ്ട്’- ബന്ധു

വിദേശത്തായിരുന്ന തന്റെ പക്കല്‍ നിന്ന് ഭാര്യയെ ഉപയോഗിച്ച് ലക്ഷങ്ങള്‍ ചോര്‍ത്തിയെടുത്തു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ബി.ജെ.പി പ്രവര്‍ത്തകയുടെ ഭര്‍ത്താവ് ബി.ജെ.പി സംസ്ഥാന പ്രസിഡന്റിനും പരാതി നല്‍കി. അശ്ലീല ദൃശ്യങ്ങള്‍ വാട്‌സ് ആപ്പില്‍ ലഭിച്ചതോടെ ഏതാനും ദിവസംമുമ്പ് ബി.ജെ.പി-പ്രവര്‍ത്തകയുടെ ഭര്‍ത്താവ് വിദേശത്ത് നിന്ന് മടങ്ങിയെത്തി. യുവമോര്‍ച്ച നേതാക്കളുമായുള്ള ബന്ധത്തെച്ചൊല്ലി ഇരുവരും തമ്മിലുണ്ടായ വാക്കുതര്‍ക്കം അടിപിടിയായി. തന്നെ ക്രൂരമായി മര്‍ദ്ദിച്ചെന്ന് കാട്ടി ബി.ജെ. പി പ്രവര്‍ത്തക ഭര്‍ത്താവിനെതിരെയും പരാതി നല്‍കി. രണ്ട് പരാതികളിലും അന്വേഷണം നടന്നുവരികയാണെന്ന് കൊല്ലം ഈസ്റ്റ് എസ്.എച്ച്.ഒ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News