നിഖിൽ വാഗ്ലെയുടെ കാറിന് നേരെ ആക്രമണം; ചില്ലുകൾ അടിച്ചു തകർത്തു, അക്രമം നടത്തിയത് ബിജെപി പ്രവർത്തകർ

മുംബൈയിൽ മുതിർന്ന മാധ്യമപ്രവർത്തകനായ നിഖിൽ വാഗ്ലെയുടെ കാറിന് നേരെ ആക്രമണം. പൂനെയിൽ ഒരു പൊതു പരിപാടിക്കായി എത്തിയതായിരുന്നു നിഖിൽ വാഗ്ലെ. ഇവിടെവെച്ചാണ് ബിജെപി അനുകൂലികൾ അദ്ദേഹത്തിന്റെ കാറിന്റെ ചില്ലുകൾ അടിച്ചു തകർത്തത്. കൂടാതെ കാറിനു നേരെ മുട്ട എറിയുകയും കരി ഓയിൽ ഒഴിക്കുകയും ചെയ്തു.

Also Read; വയനാട്ടില്‍ വനംവാച്ചര്‍ക്കുനേരെ വന്യജീവി ആക്രമണം; കടുവയെന്ന് സംശയം

പരിപാടിയിൽ നിഖിൽ വാഗ്ലെയെ പങ്കെടുപ്പിക്കുന്നതിനെതിരെ നേരത്തെ തന്നെ ബിജെപി രംഗത്തെത്തിയിരുന്നു. ഭാരത് രത്ന പ്രഖ്യാപനത്തിന് പിന്നാലെ അദ്വാനിയെയും മോദിയെയുംനിഖിൽ വാഗ്ലെ വിമർശിച്ചിരുന്നു. ഇതാണ് ബിജെപി പ്രവർത്തകരെ ചൊടിപ്പിച്ചത്. ഈ സംഭവത്തിനു പിന്നാലെ തമ്മെ വാഗ്ലെയ്‌ക്കെതിരെ ബിജെപി പ്രവർത്തകൻ നൽകിയ കേസിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.

Also Read; കോന്നാട് ബീച്ചിലെ മഹിളാ മോർച്ചയുടെ സദാചാരപൊലിസിംഗ്; പ്രതിഷേധവുമായി ഡിവൈഎഫ്ഐ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News