യുവമോര്‍ച്ച നേതാവിനെ തല്ലിച്ചതച്ച് പാര്‍ട്ടി പ്രവര്‍ത്തകര്‍, പിന്നാലെ കൂട്ടയടി

ഡിന്നര്‍ പാര്‍ട്ടിക്കിടെ ബിജെപി നേതാക്കൾ തമ്മിൽ കൂട്ടത്തല്ല്. സംഘര്‍ഷത്തില്‍ ഗരുതരമായി പരുക്കേറ്റ യുവമോര്‍ച്ച ജില്ലാ പ്രസിഡന്‍റിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജില്ലാ പ്രസിഡന്‍റ്  മറ്റൊരു നേതാവിന്‍റെ അച്ഛന് പറഞ്ഞതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.

മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് സംഭവം. ഗിയാനി ജി ധാബ എന്ന സ്ഥാപനത്തില്‍ സംഘടിപ്പിച്ച പാര്‍ട്ടിയില്‍ ഇൻഡോർ യുവമോർച്ച ജില്ലാ പ്രസിഡന്‍റ്  സൗ​ഗത് മിശ്രയും നേതാക്കളും  പങ്കെടുക്കുകയായിരുന്നു. ഇതിനിടെ സൗ​ഗത് മിശ്ര, ശുഭേന്ദ്ര ​ഗൗർ എന്ന നേതാവിന്‍റെ അച്ഛന് പറഞ്ഞതാണ്  പ്രശ്നങ്ങളുടെ തുടക്കം. തുടർന്നുണ്ടായ തർക്കം കൂട്ടത്തല്ലില്‍ കലാശിക്കുകയായിരുന്നു.

ALSO READ: രമേശ് ചെന്നിത്തലയ്ക്കും എംഎം ഹസ്സനുമെതിരെ വിമര്‍ശനവുമായി കെ.സുധാകരന്‍

സംസ്ഥാന യുവനേതാവ് വൈഭവ് പവാറിന്‍റെ മുന്നിൽവെച്ച് അപമാനിക്കപ്പെട്ടതാണ് ശുഭേന്ദ്ര ​ഗൗറിനെ ചൊടിപ്പിച്ചത്. അടി തടയാൻ ശ്രമിച്ച സംസ്ഥാന നേതാവിനും നല്ല തല്ല് കിട്ടി. അടിക്ക് പിന്നാലെ പ്രദേശത്ത് ഏറെനേരം സംഘർഷം നിലനിന്നു. പ്രശ്നത്തിൽ ഉൾപ്പെട്ടവരെ മുതിർന്ന നേതാക്കൾ പാർട്ടി ഓഫിസിലേക്ക് വിളിപ്പിച്ചു.

സംഭവത്തെക്കുറിച്ച് ഉന്നത നേതാക്കളെ അറിയിച്ചിട്ടുണ്ടെന്ന് സൗ​ഗത് മിശ്ര പറഞ്ഞു. ഈ വർഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പാർട്ടി നേതാക്കൾ പൊതുമധ്യത്തിൽ തമ്മിൽത്തല്ലിയത് ചര്‍ച്ചയായിരിക്കുകയാണ്.

ALSO READ: ഭാര്യയെ 120 ആളുകള്‍ ചേര്‍ന്ന്‌ അര്‍ധ നഗ്നയാക്കി മര്‍ദ്ദിച്ചെന്ന്‌ സൈനികന്‍, വിശദീകരണവുമായി പൊലീസ്‌

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News