തെരഞ്ഞെടുപ്പ് അവസാന ഘട്ടത്തില്‍ എത്തിയതോടെ പ്രചാരണം ശക്തമാക്കി മുന്നണികൾ; ആറാം ഘട്ടത്തിലും പോളിംഗ് ശതമാനം കുറഞ്ഞതോടെ ആശങ്കയിലായി ബിജെപി

തെരഞ്ഞെടുപ്പ് അവസാന ഘട്ടത്തില്‍ എത്തിയതോടെ പ്രചാരണം ശക്തമാക്കി മുന്നണികൾ . ആറാം ഘട്ട വോട്ടെടുപ്പിലും പോളിംഗ് ശതമാനം കുറഞ്ഞതോടെ ആശങ്കയിലായ ബിജെപി പുതിയ പ്രചാരണ തന്ത്രങ്ങളുമായി കളം പിടിക്കാനൊരുങ്ങുകയാണ്.അതേ സമയം ഇന്ത്യ മുന്നണിയുടെ ആത്മവിശ്വാസം വര്‍ധിക്കുന്നതോടൊപ്പം ഏഴാം ഘട്ട പ്രചാരണം നടക്കുന്ന പഞ്ചാബ് അടക്കമുള്ള സംസ്ഥാനങ്ങളിൽ ആം അദ്മി പാർട്ടി പ്രചാരണം ശക്തമാക്കുകയാണ്.

also read: ആശുപത്രിയുടെ ഭാഗത്ത് ഗുരുതരവീഴ്ച; ദില്ലിയിൽ കുട്ടികളുടെ ആശുപത്രിയിലെ തീപിടിത്തത്തിൽ അന്വേഷണം പുരോഗമിക്കുന്നു

പഞ്ചാബ്‌ മുഖ്യമന്ത്രി ഭഗവന്ത്‌മന്നിന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത്‌ ശക്തമായ പ്രചാരണം പുരോഗമിക്കുന്നുണ്ട്‌..ഫിറോസ്‌പുർ, ഭട്ടിൻഡ, ഗുർദാസ്‌പുർ തുടങ്ങി 13 മണ്ഡലങ്ങളിലും കെജ്‌രിവാളും വരും ദിവസങ്ങളിൽ പര്യടനം നടത്തിയേക്കും.ജൂണ്‍ 1നാണ് അവസാന ഘട്ടം വോട്ടെടുപ്പ് നടക്കുക.. അതേ സമയം സുപ്രീകോടതി ഇടപെട്ടതിന് പിന്നാലെ ആദ്യഘട്ട പോളിങ് കണക്കുകള്‍ തെരെഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്ത് വിട്ടിരുന്നു.

also read: ചക്രവാത ചുഴി ശക്തി കുറഞ്ഞു; സംസ്ഥാനത്ത് ഇന്ന് മുതൽ മഴ കുറയും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News