നിയമവിരുദ്ധമായി കാറിൽ കൊണ്ടുപോയ വൻ തുകയുമായി ബിജെപി ഓഫീസ് സെക്രട്ടറിയെ പിടികൂടി.കർണാടകയിലെ ചാംരാജ്പേട്ട് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് സ്റ്റാറ്റ്ക് സർവൈലൻസ് ടീം നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. വൈകുന്നേരം നാല് മണിയോടെയായിരുന്നു സംഭവം.ബിജെപി ഓഫീസ് സെക്രട്ടറിക്കൊപ്പം മറ്റ് രണ്ടുപേരും കൂടി അറസ്റ്റിലായി. ചീഫ് ഇലക്ടറൽ ഓഫീസറുടെ കാര്യാലയത്തിൽ നിന്നുള്ള പ്രസ്താവനയിൽ ആണ് ഇക്കാര്യം പറയുന്നത്.
ALSO READ: പ്രശസ്ത ഫാഷൻ ഡിസൈനറും നടൻ കുഞ്ചന്റെ മകളുമായ സ്വാതി കുഞ്ചൻ വിവാഹിതയായി; പങ്കെടുത്ത് പ്രമുഖ താരങ്ങൾ
ബിജെപി സംസ്ഥാന ഓഫീസിലെ സെക്രട്ടറി ലോകേഷ്, വേങ്കിടേഷ് പ്രസാദ്, ഗംഗാധർ എന്നിവരാണ് പിടിയിലായത്. പരിശോധനയിൽ പണം കണ്ടെത്തിയതിന് പിന്നാലെ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു. എന്നാൽ പണം നിയമവിധേയമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ആദായ നികുതി നിയമലംഘനമില്ലെന്ന് അവർ അറിയിക്കുകയായിരുന്നു.
അതേസമയം തെരഞ്ഞെടുപ്പ് കമ്മീഷൻ മാർഗനിർദേശം ലംഘിച്ചതിനും പണം ആർക്ക് കൊടുക്കാനായിരുന്നു എന്ന് വ്യക്തമാക്കാത്തതിനാലും ജനപ്രാതിനിധ്യ നിയമപ്രകാരം എഫ്ഐആർ രജിസ്റ്റർചെയ്തു. തെരഞ്ഞെടുപ്പ് കമ്മീഷൻ മാർഗനിർദേശ പ്രകാരം പാർട്ടി ഘടകങ്ങൾക്കും സ്ഥാനാർത്ഥികളുടെ ഏജന്റുമാർക്കും കൊടുക്കുന്ന 10,000 രൂപയ്ക്ക് മുകളിലുള്ള തുക, ചെക്കായോ ഓൺലൈൻ ട്രാൻസ്ഫറിലൂടെയോ നൽകണം.
ALSO READ: “മോദിയുടെ വർഗീയ പരാമർശം; വിഭാഗീയത സൃഷ്ടിക്കാനുള്ള ശ്രമം”: പ്രകാശ് കാരാട്ട്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here