ബിജെപി ഭരിക്കുന്ന പന്തളം നഗരസഭയിൽ ചെയര്‍പേഴ്സണും വൈസ് ചെയര്‍ പേഴ്സണും രാജിവെച്ചു. നഗരസഭ ചെയർപേഴ്സൻ സുശീലാ സന്തോഷും വൈസ് ചെയർപേഴ്സൻ യു രമ്യയുമാണ് രാജിവെച്ചത്. ബുധനാഴ്ച എൽ ഡി എഫ് കൊണ്ടുവന്ന അവിശ്വാസം നടക്കാനിരിക്കെയാണ് ചൊവ്വാഴ്ച വൈകിട്ട് നാടകീയമായി രാജി പ്രഖ്യാപിച്ചത്. ബിജെപിയുടെ കൗൺസിലർ കെ.വി പ്രഭയുടെ പിന്തുണയോടാണ് എൽഡിഎഫ് അവിശ്വാസത്തിന് നോട്ടീസ് നൽകിയത്.
Also read: ‘വിഴിഞ്ഞം കേന്ദ്രഫണ്ടിൽ കേന്ദ്രം കേരളത്തോട് കാണിക്കുന്നത് വിവേചനം’: മന്ത്രി വി എൻ വാസവൻ
ആകെ 33 വാർഡുകളാണ് ഉള്ളത്. അതിൽ നിലവിലെ കക്ഷിനില ബി ജെ പി – 18, എൽഡിഎഫ് – 9, യുഡിഎഫ് – 5, സ്വതന്ത്രൻ – 1 എന്നിങ്ങനെയാണ്. നിലവിലെ ബി ജെ പി യിലെ 3 കൗൺസിലർമാർ വിമതരായി നിൽക്കുന്ന സാഹചര്യത്തിൽ അവരെ അനുനയിപ്പിക്കാൻ കഴിയാത്തതിനാൽ ആണ് ചെയർപേഴ്സണും വൈസ് ചെയർപേഴ്സണും രാജിവെച്ചത്. വിമതരായി നിന്ന ബി ജെ പി കൗൺസിലർമാരെ അനുനയിപ്പിക്കാനാണ് രാജിവെപ്പിച്ചത് എന്നാണ് സൂചന.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here