‘ബിജെപിക്ക് ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളോടുള്ളത് കപടസ്നേഹം’: ബിനോയ് വിശ്വം

ബിജെപിക്ക് ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളോടുള്ളത് കപടസ്നേഹമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കണം എന്ന ആവശ്യങ്ങൾ ചൂണ്ടിക്കാട്ടി അദ്ദേഹം പ്രധാനമന്ത്രിക്ക് കത്തയച്ചു. മൂന്ന് മാസത്തിനിടെ പ്രധാനമന്ത്രി മൂന്നുതവണ ക്രിസ്ത്യൻ നേതാക്കളെ കണ്ടു. എന്നിട്ടും എത്രത്തോളം അവരുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നു എന്ന് ആത്മാർത്ഥമായി അദ്ദേഹം അന്വേഷിക്കുന്നില്ല എന്നും അദ്ദേഹം പറഞ്ഞു.

Also Read: ദുരന്ത ലഘൂകരണ പ്രവർത്തനങ്ങളിലും ഒന്നാമത്; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ മാതൃകാപരമെന്ന് ലോകബാങ്ക് സംഘം

ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളോടുള്ള ബിജെപിയുടെ സ്നേഹം കപടമാണ്. അത് കല്ലുവച്ച കളവാണ്. അതിൽ യാതൊരു ആത്മാർത്ഥതയുമില്ല. ന്യൂനപക്ഷ കമ്മീഷനിൽ ഒറ്റ ക്രിസ്ത്യാനി പോലുമില്ല. കമ്മീഷനിൽ ക്രിസ്ത്യാനികളെ അംഗമാക്കാനുള്ള മര്യാദ പ്രധാനമന്ത്രി കാണിക്കുന്നില്ല. എല്ലാം വോട്ട് പെട്ടിയിൽ ആക്കാൻ ഉള്ള രാഷ്ട്രീയ താൽപര്യം മാത്രമാണെന്നും അദ്ദേഹം വിമർശിച്ചു.

Also Read: തലസ്ഥാനത്തിന്റെ വികസനത്തിനായി 33.19 കോടി അനുവദിച്ച് പൊതുമരാമത്തുവകുപ്പ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News