ജാര്‍ഖണ്ഡില്‍ രണ്ടാംഘട്ടത്തിലും വിദ്വേഷ പ്രചാരണം ആയുധമാക്കി ബിജെപി. സംസ്ഥാനത്ത് ആദിവാസികള്‍ ന്യൂനപക്ഷമായി മാറിയെന്ന് കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ പറഞ്ഞു. അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദി ഭരണഘടന വായിച്ചിട്ടില്ലെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു.കൊട്ടികലാശത്തിന് ദിവസങ്ങള്‍ ശേഷിക്കെ ദേശീയ നേതാക്കളുടെ റാലികളാണ് പാര്‍ട്ടികളുടെ പ്രധാന പ്രചാരണരീതി. സന്താലില്‍ ആദിവാസി ജനസംഖ്യ 44 ശതമാനത്തില്‍ നിന്ന് 28 ശതമാനമായി കുറഞ്ഞെന്ന് കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ പറഞ്ഞു. ആദിവാസി സമൂഹം ന്യൂനപക്ഷമായി മാറിയെന്നും അദ്ദേഹം ആരോപിച്ചു.
കോണ്‍ഗ്രസിന്റെ പ്രചാരണത്തിനായി രാഹുല്‍ഗാന്ധി ജാര്‍ഖണ്ഡില്‍ വിവിധ റാലികളില്‍ പങ്കെടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഭരണഘടനയുടെ പുറംചട്ട തുറന്നു വായിച്ചിട്ടില്ലെന്ന് രാഹുല്‍ഗാന്ധി ആരോപിച്ചു. 81 സീറ്റില്‍ ശേഷിക്കുന്ന 38 മണ്ഡലങ്ങളിലേക്കാണ് രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്നത്. മുഖ്യമന്ത്രി ഹേമന്ത് സോറന്‍ ഭാര്യ കല്‍പന സോറന്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബാബുലാല്‍ മാറാണ്ടി ഉള്‍പ്പെടെ വിവിധ നേതാക്കള്‍ രണ്ടാംഘട്ടത്തില്‍ ജനവിധി തേടും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here