കൊടകര കുഴല്‍പണ കേസ്; തിരൂർ സതീഷ് രഹസ്യമൊഴി രേഖപ്പെടുത്താനായി കോടതിയിലെത്തി

കൊടകര കുഴൽപ്പണ കേസിൽ ബിജെപി മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീഷ് രഹസ്യ മൊഴി നൽകാനായി കോടതിയിലെത്തി. കുന്നംകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയിലാണ് 164 അനുസരിച്ചുള്ള തൻ്റെ രഹസ്യമൊഴി നൽകുന്നതിനായി തിരൂർ സതീഷ് എത്തിയത്. കോടതിയിൽ എത്തിയ തിരൂർ സതീഷിന് അതീവ സുരക്ഷയാണ് പൊലീസ് ഏർപ്പെടുത്തിയിരുന്നത്.

അദ്ദേഹത്തിൻ്റെ കാറിലടക്കം പൊലീസ് ഉദ്യോഗസ്ഥരെ എസ്കോർട്ട് ഇരുത്തിക്കൊണ്ട് പൂർണമായും പഴുതടച്ച സുരക്ഷയാണ് തിരൂർ സതീഷിനായി പൊലീസ് ഒരുക്കിയിരുന്നത്. തിരൂരിൽ നിന്നും കുന്നംകുളത്തേയ്ക്കുള്ള അദ്ദേഹത്തിൻ്റെ യാത്രയിലുട നീളം പൊലീസ് സതീഷിൻ്റെ സുരക്ഷ ഉറപ്പാക്കിയിരുന്നു.

ALSO READ: കോട്ടയം സി എസ് ഐ ആസ്ഥാനത്ത് ചേർന്ന മധ്യകേരള മഹാ ഇടവക ഡയോസിയൻ കൗൺസിൽ യോഗം പിരിച്ചു വിട്ടു; മാധ്യമ പ്രവർത്തകരെ കയ്യേറ്റം ചെയ്തതിനെതിരെ പ്രതിഷേധം

നേരത്തെ, 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത്‌ തൃശൂരിലെ ബിജെപി ജില്ലാകമ്മിറ്റി ഓഫീസിൽ ധർമ്മരാജൻ നാല് ചാക്കുകളിലായി 6 കോടി രൂപ കുഴൽപ്പണം എത്തിച്ചെന്നും ധർമ്മരാജൻ ബിജെപി ഓഫീസിലെത്തി സംസ്ഥാന അധ്യക്ഷനുമായും ജില്ലാ അധ്യക്ഷനുമായും കൂടിക്കാഴ്ച നടത്തിയെന്നുമായിരുന്നു തിരൂർ സതീഷിൻ്റെ വെളിപ്പെടുത്തൽ.

ഈ വെളിപ്പെടുത്തലിൻ്റെ അടിസ്ഥാനത്തിലാണ് തിരൂർ സതീഷിനോട് മൊഴി രേഖപ്പെടുത്തുന്നതിനായി ഹാജരാകണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ സംഘം തിരൂർ സതീഷിന് നോട്ടീസ് നൽകിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News