കണ്ണൂരില്‍ രാത്രി സഞ്ചാരിയായ അജ്ഞാതന്‍ നാട്ടുകാരുടെ ഉറക്കം കെടുത്തുന്നു

കണ്ണൂര്‍ തേര്‍ത്തല്ലി കോടോപള്ളി പ്രദേശത്ത് രാത്രിസഞ്ചാരിയായ അജ്ഞാതന്‍ നാട്ടുകാരുടെ ഉറക്കം കെടുത്തുന്നു. അടിവസ്ത്രവും മുഖംമൂടിയും ധരിച്ചെത്തി വീടുകളുടെ വാതിലുകളിലും ജനലുകളിലും മുട്ടി ഓടി മറയുന്ന അജ്ഞാതനെ പിടികൂടാനായി ഉറക്കമളച്ചു കാത്തിരിക്കുകയാണ് പ്രദേശവാസികള്‍.

Also Read: 11 വര്‍ഷം പഴക്കമുള്ള കേസ് പൊടിതട്ടിയെടുത്ത് ഇഡി; തമിഴ്‌നാട് മന്ത്രി കെ.പൊന്മുടി കസ്റ്റഡിയിൽ

ആലക്കോട് തേര്‍ത്തല്ലി കോടോപ്പള്ളിയിലും സമീപ പ്രദേശത്തുമാണ് രാത്രികാലങ്ങളില്‍ അജ്ഞാതന്റെ വിളയാട്ടം.അടിവസ്ത്രവും മുഖംമൂടിയും ധരിച്ചാണ് രാത്രി സഞ്ചാരം. വീടുകളുടെ കതകിലും ജനാലകളിലും മുട്ടി ശബ്ദമുണ്ടാക്കുക, മുറ്റത്തെ ടാപ്പുകള്‍ തുറന്നിടുക ഉണങ്ങാന്‍ ഇട്ടിരിക്കുന്ന തുണികള്‍ മടക്കിവെയ്ക്കുക തുടങ്ങിയവയാണ് ചെയ്യുന്നത്. ഇതുവരെ മോഷ്ടിക്കുകയോ ആളുകളെ ഉപദ്രവിക്കുകയോ ചെയ്തിട്ടില്ല. എന്നാല്‍ ശല്യം പതിവായതോടെ നാട്ടുകാര്‍ ചേര്‍ന്ന് ഇയാളെ പിടികൂടുന്നതിനായി സ്‌ക്വാഡ് രൂപീകരിച്ച് ഉറക്കമിളച്ച് കാത്തിരിക്കുകയാണ്.

നേരത്തെ അര്‍ധരാത്രിക്ക് ശേഷമായിരുന്നു അജ്ഞാതന്റെ സാന്നിധ്യമെങ്കില്‍ ഇപ്പോള്‍ സന്ധ്യ നേരങ്ങളിലും കാണാറുണ്ടെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.

മലയോര ഹൈവേയില്‍ നിന്ന് മാറിയുള്ള വീട്ടുപരിസരങ്ങളിലാണ് അജ്ഞാതന്‍ എത്തുന്നത്. ചില വീടുകളില്‍ നിരീക്ഷണ ക്യാമറകളില്‍ ദൃശ്യങ്ങള്‍ പതിഞ്ഞെങ്കിലും വ്യക്തതയില്ല.ആലക്കോട് പോലീസും പ്രദേശത്ത് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News