മുഖത്ത് കറുത്ത പാടുകൾ ഉണ്ടോ? വിഷമിക്കേണ്ട, അകറ്റാൻ പൊടികൈകൾ ഇതാ

മുഖത്തെ കറുത്ത പാടുകൾ എന്നും അലട്ടുന്ന ഒരു പ്രശ്നമാണ് . മുഖത്ത് കറുത്ത പാടുകൾ ഉണ്ടാകാനുള്ള കാരണങ്ങൾ പലതാണ്. അമിതമായി വെയിൽ കൊള്ളുന്നതും, മുഖക്കുരു കരണമൊക്കെയും മുഖത്ത് കറുത്ത പാടുകൾ ഉണ്ടാകാറുണ്ട്. വീട്ടിൽ തന്നെ എങ്ങനെ ഇത്തരം കറുത്ത പാടുകളെ അകറ്റാൻ കഴിയുമെന്ന് നോക്കാം.

കറ്റാർവാഴ ജെല്‍
കറ്റാർവാഴ ജെല്‍ മുഖത്തെ കറുത്ത പാടുകളെ അകറ്റാൻ വളരെ പ്രയോജനകരമാണ്. ഇതിനായി കറ്റാർവാഴ ജെല്‍ കറുത്ത പാടുകളുള്ള ഭാഗത്ത് പുരട്ടി 20 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം. ആഴ്ചയിൽ മൂന്ന് ദിവസം തേയ്ക്കുന്നത് നല്ലതാണ്.

Also read: എന്താണ് ഹ്യൂമന്‍ മെറ്റാന്യൂമോ വൈറസ് ? ലക്ഷണങ്ങള്‍ എന്തെല്ലാം ? ചികിത്സ എങ്ങനെ ?

നാരങ്ങാ- തേന്‍
നാരങ്ങയും തേനും മുഖത്തെ കറുത്ത പാടുകൾ മാറ്റാൻ ഏറെ സഹായകരമാണ്. നാരങ്ങാ നീരില്‍ തേന്‍ ചേര്‍ത്ത് മുഖത്തെ കറുത്ത പാടുകളുള്ള ഭാഗത്ത് പുരട്ടി 10 മിനിറ്റിന് ശേഷം കഴുകി കളയുന്നത് ഉത്തമമാണ്.

പപ്പായ ഫേസ് പാക്ക്
മുഖത്ത് ഉണ്ടാകുന്ന കറുത്ത പാടുകൾ അകറ്റാൻ പപ്പായ ഫേസ് പാക്ക് ഇടുന്നത് വളരെ നല്ലതാണ്. നാല് സ്പൂണ്‍ പപ്പായ ഉടച്ചതിലേയ്ക്ക് രണ്ടോ മൂന്നോ തുള്ളി നാരങ്ങാനീരും തേനും ചേര്‍ത്ത് മുഖത്ത് പുരട്ടി 30 മിനിറ്റ് കഴിഞ്ഞ്‌ കഴുകിക്കളയാം. ആഴ്ചയില്‍ രണ്ട്- മൂന്ന് തവണ ഇത് ചെയ്യുന്നത് നല്ലതാണ്.

Also read: തലയണ എത്ര കാലം ഉപയോഗിക്കാം? വീട്ടിലുള്ളത് കളയാനായോ? പരിശോധിക്കാം

തക്കാളി നീര്
മുഖത്തെ കറുത്ത പാടുകളുള്ള ഭാഗത്ത് തക്കാളി നീര് പുരട്ടി 10 മിനിറ്റിന് ശേഷം കഴുകി കളയുന്നതും നല്ലതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News