പെരുമ്പാവൂരിൽ വൻ കുഴൽപ്പണ വേട്ട: പ്രതികളെ പിടികൂടിയത് സിനിമാ സ്റ്റൈലില്‍

എറണാകുളം പെരുമ്പാവൂരിൽ വൻ കുഴൽപ്പണ ശേഖരം പിടികൂടി. കാറിൽ കടത്താൻ ശ്രമിച്ച രണ്ട് കോടിയോളം രൂപയുടെ കുഴപണമാണ് പൊലീസ് കണ്ടെത്തിയത്.
വാഴക്കുളം സ്വദേശി അമൽ മോഹൻ, കല്ലൂർക്കാട് സ്വദേശി അഖിൽ എന്നിവർ പൊലീസ് പിടിയിലായി.

റൂറൽ എസ്പിയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കോയമ്പത്തൂരിൽ നിന്നാണ് പണം കൊണ്ടുവന്നത്. കാറിൽ പ്രത്യേകം അറകളിലാക്കി പൊതിഞ്ഞാണ് പണം സൂക്ഷിച്ചിരുന്നത്. ഇവ കോട്ടയം ഭാഗത്തേക്ക് കൊണ്ടുപോകുന്നതിനിടെ അങ്കമാലിയില്‍ വെച്ച് വാഹനം പൊലീസ് തിരിച്ചറിഞ്ഞു. ഉടന്‍ പിന്നലെ പാഞ്ഞ പൊലീസ് വല്ലത്ത് വെച്ച് പ്രതികളുടെ വാഹനത്തെ തടഞ്ഞ് കള്ളപ്പണത്തെയും പ്രതികളെയും പിടികൂടി.

ALSO READ:  റാഫ ഇടനാഴി തുറന്നില്ല, ഭക്ഷണവും വെള്ളവും ഇല്ലാതെ ഗാസയിലെ അഭയാർഥിക്യാമ്പുകൾ

എ.എസ്.പി ജുവനപ്പടി മഹേഷ്,നർക്കോട്ടിക്ക് സെൽ ഡി വൈ എസ് പി പി .പി ഷംസ്, ഇൻസ്പെക്ടർ ആർ.രഞ്ജിത്ത് എന്നിവരടങ്ങമന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. ഈ സംഘത്തിൽ കൂടുതൽ പേരുണ്ടെന്നാണ് പൊലീസ് നിഗമനം. പോലീസ് അന്വേഷണം കൂടുതലിടങ്ങളിലേക്ക് വ്യാപിപ്പിച്ചു.

ALSO READ:  പലസ്തീനിൽ ഇസ്രയേൽ ആക്രമണം തുടരുന്നു; 24 മണിക്കൂറിൽ ആക്രമണം നടന്നത് 100 ഇടങ്ങളിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News