ബ്രഹ്മപുരത്ത് മാലിന്യ സംസ്കരണത്തിനായി പട്ടാളപ്പുഴുക്കൾ; പ്ലാന്റുകൾ ഈ വർഷാവസാനത്തോടെ

ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ മാലിന്യ സംസ്കരണ പ്രശ്നം പരിഹരിക്കുന്നതിനായി പട്ടാളപ്പുഴുക്കൾ. 50 ടൺ ശേഷിയുള്ള രണ്ട് പട്ടാളപ്പുഴുക്കളുടെ പ്ലാന്റുകൾ ആണ് സ്ഥാപിക്കുവാൻ പദ്ധതിയിടുന്നത്. കൊച്ചി കോർപ്പറേഷൻ സ്വകാര്യ കമ്പനികളുമായി സഹകരിച്ചാണ് പട്ടാളപ്പുഴുക്കളെ ഉപയോഗിച്ചുള്ള മാലിന്യ സംസ്കരണ പദ്ധതിക്ക് ലക്ഷ്യമിടുന്നത്.

ALSO READ: ഇന്ത്യയിലെത്തിയ പാക് യുവതി സീമ ഹൈദറിനെതിരെ ഭീഷണിയുമായി ഗോരക്ഷാ ഹിന്ദു ദൾ

ഈ വർഷാവസാനത്തോടെ പ്രവർത്തനം തുടങ്ങുന്നതിനായി ബ്രഹ്മപുരത്ത് പ്ലാന്റുകൾ സ്ഥാപിക്കുവാനുള്ള സ്ഥലം കണ്ടെത്തിക്കഴിഞ്ഞു. കൊച്ചി കോർപറേഷൻ സ്ഥലം അനുവദിക്കുമെങ്കിലും പ്ലാന്റ് നിർമാണത്തിന്റെ പൂർണ ചിലവ് സ്വകാര്യ കമ്പനികളാണ് നിർവഹിക്കുക. മാലിന്യം സംസ്കരിക്കാൻ കിലോയ്ക്ക് രണ്ടര രൂപ കോർപ്പറേഷൻ ടിപ്പിംഗ് ഫീസ് നൽകണം. മാലിന്യ സംസ്കരണത്തിന് ഫലപ്രദമായ ഒരു മാർഗം കണ്ടെത്താൻ പല വഴികളും പരാജയപ്പെട്ട സാഹചര്യത്തിലാണ് പട്ടാളപ്പുഴുക്കളുടെ വരവ്. മാലിന്യ സംസ്കരണത്തിന് പട്ടാളപ്പുഴുക്കൾ വിജയിക്കുകയാണെങ്കിൽ സംസ്ഥാനത്ത് ഇത് മികച്ച മാതൃകയാണ്.

READ ALSO: റോഡരികിൽ നിന്നും കഞ്ചാവ് ചെടി കണ്ടെത്തി

ജൈവമാലിന്യത്തിൽ പട്ടാളപ്പുഴുക്കളുടെ മുട്ടകൾ നിക്ഷേപിച്ച് വിരിയിച്ച് ലാർവകളാക്കി മാറ്റും. ലാർവകൾ വലിയ തോതിൽ ജൈവമാലിന്യത്തെ ഭക്ഷിക്കും . ഈ ലാർവകൾ പുറത്തുവിടുന്ന മാലിന്യം കമ്പോസ്റ്റ് വളമാക്കി മാറ്റാം. ലാർവകൾ ഈച്ചയായി മാറി മുട്ടയിട്ട് പെരുകും. ആൺ ഈച്ചകൾ ഇണ ചേരുന്നതോടെയും പെൺ ഈച്ചകൾ മുട്ടയിടുന്നതോടെയും ചത്തുപോകും. ലാർവകൾ പ്യൂപ്പകളായി മാറിക്കഴിഞ്ഞാൽ അവയെ കോഴികൾക്കും പന്നികൾക്കും തീറ്റയായി നൽകാവുന്നതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News