കേരള സര്‍വകലാശാല സെനറ്റ് നിയമനം ; ഗവര്‍ണര്‍ക്ക് തിരിച്ചടി

കേരള സര്‍വകലാശാല സെനറ്റിലേക്ക് ഗവര്‍ണര്‍ ശുപാര്‍ശ ചെയ്ത എബിവിപിക്കാരുടെ നിയമനത്തിന് ഹൈക്കോടതി സ്റ്റേ. നാല് പേര്‍ക്കും കോടതി നോട്ടീസ് അയച്ചു.

ALSO READ:  ‘ഗവര്‍ണറുടെ നിലപാടിൽ അഭിരമിക്കുന്നവര്‍ സംഘപരിവാറിന് വീടുപണി ചെയ്യുകയാണ്’: വി വസീഫ്

കേരള സര്‍വകലാശാല സെനറ്റിലേക്ക് ഗവര്‍ണര്‍ നാമനിര്‍ദേശം ചെയ്ത 17 പേരില്‍ രണ്ടുപേരൊഴികെ എല്ലാവരും ബിജെപി അനുഭാവികളാണ്. ബിജെപി ജില്ലാ നേതൃത്വം നല്‍കിയ പട്ടികയില്‍ നിന്നുള്ളവരാണ് ഗവര്‍ണറുടെ നോമിനികളായി സെനറ്റിലേക്കെത്തുന്നതെന്ന ആരോപണവും ഉയര്‍ന്നിരുന്നു. ഗവര്‍ണറുടെ നടപടിയെ മുഖ്യമന്ത്രി നിശിതമായി വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.

ALSO READ:  വെള്ളപ്പൊക്കത്തിൽ വാഹനം നഷ്ടപ്പെട്ടാൽ ഇൻഷുറൻസ് ലഭിക്കുമോ? കൂടുതൽ അറിയാം

സര്‍വകലാശാലയിലെ നാലു റാങ്ക് ജേതാക്കള്‍, കാലപ്രതിഭ , ദേശീയ തലത്തില്‍ ശദ്ധിക്കപ്പെട്ട  കായികതാരം എന്നിവരെ വിസി നല്‍കിയ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. അവരെ എല്ലാം ഗവര്‍ണര്‍ ഒഴിവാക്കി. നിംസ് മെഡിസിറ്റി എം.ഡി എം.ഫൈസല്‍ഖാന്‍ മാത്രമാണ് സെനറ്റിലെത്തിയ ബിജെപി അനുഭാവി അല്ലാത്ത ഒരാള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News