ബ്ലാക്ക്മാൻ സി സി ടി വിയിൽ കുടുങ്ങി

രാത്രികാലങ്ങളിൽ ഭീതിപടർത്തി ബ്ലാക്ക്മാൻ. കണ്ണൂർ ചെറുപുഴയിലാണ് സംഭവം. ബ്ലാക്ക്മാൻ എന്ന പേരിൽ എത്തിയ ആളുടെ ദൃശ്യങ്ങൾ സി സി ടി വിയിൽ കുടുങ്ങിയിട്ടുണ്ട്. വീടുകളിലെത്തി ബ്ലാക്ക്മാൻ എന്ന പേര് ചുമരിൽ എഴുതുന്നതിന്റെ ദൃശ്യങ്ങളാണ് പതിഞ്ഞത്.

കഴിഞ്ഞ ദിവസം രാത്രി പെരുന്തടം ചങ്ങാതിമുക്കിൽ സുധയുടെ വീട്ടിലാണ് സി സി ടീ വി ദൃശ്യങ്ങൾ പതിഞ്ഞത്. നിരവധി വീടുകളിലും സമാനമായി രീതിയിൽ ചുമരിൽ കരി ഉപയോഗിച്ച് എഴുതിയിട്ടുണ്ട്.അതുപോലെ പ്രദേശത്തെ ക്ഷേത്രത്തിന്റെ ചുമരിലും ഇതേരീതിയിൽ എഴുതിയിട്ടുണ്ട്.

also read: ഷാജൻ സ്കറിയയ്ക്കെതിരായ കേസ്: ദേശസുരക്ഷയെ അടക്കം ബാധിക്കുന്ന കുറ്റകൃത്യമെന്ന് പി വി അൻവർ എംഎൽഎ

നിരവധി നാളുകളായി ബ്ലാക്ക്മാൻ എന്ന പേരിൽ പ്രദേശത്ത് ഭീതി പടർത്തുകയായിരുന്നു. രാത്രികാലങ്ങളിൽ വീടുകളിലെത്തി വാതിലിൽ തട്ടി ശബ്‍ദമുണ്ടാക്കുകയും ചുമരുകളിൽ ബ്ലാക്ക്മാൻ എന്ന് എഴുതിവെയ്ക്കുകയും ചെയ്യും. ആദ്യമായിട്ടാണ് ഇയാളുടെ ദൃശ്യങ്ങൾ സി സി ടി വി യിൽ പതിഞ്ഞത്. പക്ഷെ ഈ ദൃശ്യങ്ങളിൽ മുഖം വ്യക്തമല്ല. പോലീസ് ഈ ദൃശ്യങ്ങൾ ശേഖരിച്ച് ഇതുമായി ബന്ധപ്പെട്ട അന്വേഷണം നടത്തിവരികയാണ്. സാമൂഹ്യ വിരുദ്ധരുടെ സംഘമാണ് ഇതിനു പിന്നിൽ എന്നാണ് പൊലീസിന്റെയും നാട്ടുകാരുടെയും പ്രാഥമിക നിഗമനം.

also read: സ്പീക്കർ എ എൻ ഷംസീറിനെ വേട്ടയാടാൻ ഉള്ള നീക്കം അനുവദിക്കില്ല: മന്ത്രി വി ശിവൻകുട്ടി

ആലംകോട് പ്രദേശത്തായിരുന്നു ആദ്യം ബ്ലാക്ക്മാൻ ഭീതിപടർത്തി എത്തിയത്.ഇപ്പോൾ തൊട്ടടുത്ത പ്രദേശമായ ചെറുപുഴയിലും സമാനമായ ഭീതി പടർത്തി ബ്ലാക്ക്മാൻ എത്തുകയായിരുന്നു. ഇതിനിടെയിലാണ് സി സി ടി വി യിൽ ദൃശ്യങ്ങൾ പതിഞ്ഞത്. മോഷണമല്ല ഇവരുടെ ലക്ഷ്യം എന്നാണ് ഇതുവരെയുള്ള സംഭവങ്ങളിൽ നിന്ന് മനസിലാകുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News