മുഖം മറച്ച് ബ്ലാക്ക്മാൻ വീണ്ടും സിസിടിവിയിൽ കുടുങ്ങി; ആളിനെ തെരഞ്ഞ് പൊലീസ്

ബ്ലാക്ക്മാൻ എന്ന അജ്ഞാതൻ സിസിടിവിയിൽ കുടുങ്ങിയെങ്കിലും ആളെ തിരിച്ചറിയാനാകാത്തത് പൊലീസിനും നാട്ടുകാർക്കും ഇപ്പോൾ തലവേദനയായിരിക്കുകയാണ് . കോക്കടവിലെ പായിക്കാട്ട് ചാക്കോയുടെ വീട്ടിൽ ചുവരെഴുത്ത് നടത്തിയ ബ്ലാക്ക്മാൻ സിസിടിവിയിൽ ‘പ്രത്യക്ഷപ്പെട്ടെങ്കിലും തല മുഴുവൻ മറച്ചതിനാൽ ആളെ തിരിച്ചറിയാനാകുന്നില്ല. കഴിഞ്ഞ ദിവസം പുലർച്ചെ 4.22 ആണ് ബ്ലാക്ക്മാൻ ചാക്കോയുടെ വീട്ടിലെത്തി ഭിത്തിയിൽ ചുവരെഴുത്ത് നടത്തിയത്.

also read :ആറന്മുള ഉത്തൃട്ടാതി ജലോത്സവം: മണല്‍പ്പുറ്റുകള്‍ നീക്കം ചെയ്യുന്നതിന് 10.50 ലക്ഷം രൂപ അനുവദിച്ചതായി മന്ത്രി റോഷി അഗസ്റ്റിന്‍

കൂലോംത്തുംപൊയിലെ കളപ്പുരയ്ക്കൽ ജോസഫിന്റെ വീടിന്റെ ഭിത്തിയിൽ എഴുതുകയും ചിത്രം വരയ്ക്കുകയും ചെയ്ത ആൾ തന്നെയാണ് ചാക്കോയുടെ വീടിന്റെ ഭിത്തിയിലും ചുവരെഴുത്ത് നടത്തിയത്. 2 സ്ഥലത്തും എഴുതിയത് ഒരു പോലെയാണ്. നേരത്തെ പെരുന്തടത്തെ സുധയുടെ വീട്ടിലെ സിസിടിവിയിലും ബ്ലാക്ക്മാൻ കുടുങ്ങിയെങ്കിലും ആളെ തിരിച്ചറിയാനായിരുന്നില്ല. ഇവിടെയും മുഖം മറച്ചാണ് അജ്ഞാതൻ എത്തിയത്.

also read :മരിച്ചടക്ക് നടത്തി; ഏഴാം നാൾ സ്വന്തം കല്ലറ കാണാന്‍ ‘പരേതൻ’ എത്തി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News