തിരുവനന്തപുരത്ത് ഹോട്ടലിൽ നിന്നുകിട്ടിയ ഉഴുന്നുവടയിൽ ബ്ലേഡ്

uzhunnuvada

തിരുവനന്തപുരത്ത് ഹോട്ടൽ ഭക്ഷണത്തിൽ നിന്നും ബ്ലേഡ് കണ്ടെത്തി. വെൺപാലവട്ടം കുമാർ സെൻ്ററിലെ ഉഴുന്നുവടയിലാണ് ബ്ലേഡ് കണ്ടെത്തിയത്.

ALSO READ: കോട്ടയത്ത് ദമ്പതികൾ ആത്മഹത്യ ചെയ്തു

പാലോട് സ്വദേശിയായ അനീഷ് മകൾ സനുഷ എന്നിവർ രാവിലെ ഭക്ഷണം കഴിക്കാനായി കുമാർ ടിഫിൻ സെൻററിൽ കയറുകയായിരുന്നു. തുടർന്ന് മകൾ സനുഷ കഴിക്കാൻ വാങ്ങിയ ഉഴുന്നുവടയിലാണ് ബ്ലേഡ് കിട്ടിയത്.

ALSO READ: പീഡന പരാതി: ബാർബർ ഷോപ്പ് ജീവനക്കാരൻ അറസ്റ്റിൽ

ഉഴുന്നുവട കഴിക്കുമ്പോൾ പല്ലിലെ കമ്പിയിൽ ബ്ലേഡ് കുടുങ്ങുകയായിരുന്നു.തുടർന്ന് ടിഫിൻ സെന്ററിന്റെ അധികൃതരെ വിവരമറിയിച്ചു.പിന്നീട് വിവരമറിഞ്ഞെത്തിയ പേട്ട പോലീസിലും ഫുഡ് ആൻഡ് സേഫ്റ്റി ഉദ്യോഗസ്ഥരും കടയിൽ പരിശോധന നടത്തുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration