വീണ്ടും ബ്ലേഡ് മാഫിയ; പലിശക്കാരുടെ ഭീഷണിയിൽ മനംനൊന്ത് ഗൃഹനാഥൻ ആത്മഹത്യ ചെയ്തു

പാലക്കാട്‌ കല്ലേപ്പുള്ളിയിൽ പലിശക്കാരുടെ ഭീഷണിയിൽ മനംനൊന്ത് ഗൃഹനാഥൻ ആത്മഹത്യ ചെയ്തതായി കുടുംബം. കല്ലേപ്പുള്ളി സ്വദേശി സികെ സുരേന്ദ്രനാഥാണ് ആത്മഹത്യ ചെയ്തത്. കേസിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കഴിഞ്ഞ ദിവസമാണ് പാലക്കാട്‌ കല്ലേപ്പുള്ളി സ്വദേശി സുരേന്ദ്രനാഥിനെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പലിശക്കാരിൽ നിന്ന് 10 ലക്ഷത്തോളം രൂപ സുരേന്ദ്രനാഥ്‌ വാങ്ങിയിരുന്നു. ഇവരുടെ ഭീഷണിയിൽ വലിയ മനോവിഷമത്തിലായിരുന്നു സുരേന്ദ്രനാഥ്‌ ആത്മഹത്യ ചെയ്തതെന്ന് ഭാര്യ പറഞ്ഞു.

അമ്പലക്കാട് കോളനിയിലെ നിരവധി പേർ പലിശക്കാരുടെ ഭീഷണി നേരിടുന്നുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. ഓപ്പറേഷൻ കുബേരയുടെ പരിശോധന നിലച്ചത്തോടെയാണ് കൊള്ളാപലിശക്കാർ വീണ്ടും തലപൊക്കി തുടങ്ങിയതെന്ന ആക്ഷേപവും ശക്തമാണ്. സംഭവത്തിൽ പാലക്കാട്‌ ടൗൺ നോർത്ത് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Also Read: പോക്‌സോ കേസില്‍ മോന്‍സണ്‍ മാവുങ്കലിന് ജീവപര്യന്തം തടവും പിഴയും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News