തമിഴ്നാട്ടിലെ പടക്ക ഗോഡൗണിൽ സ്ഫോടനം; അഞ്ച് മരണം,10 പേർക്ക് പരുക്ക്

പടക്ക നിർമാണ ശാലയിലെ ഗോഡൗണിലുണ്ടായ സ്ഫോടനത്തില്‍ അഞ്ച് മരണം. തമിഴ്നാട്ടിലെ കൃഷ്ണഗിരിയിലെ പടക്കനിർമാണ ഗോഡൗണിലാണ് തീപിടിത്തമുണ്ടായത്. സംഭവത്തിൽ പത്തുപേര്‍ക്ക് പരുക്ക് പറ്റി.

ALSO READ: ഭരണഘടനാ വിരുദ്ധതയ്ക്കെതിരായ കേരളത്തിന്‍റെ സമീപനത്തില്‍ കേന്ദ്രം പകപോക്കുന്നു, പ്രയാസം അനുഭവിക്കുന്നത് ജനങ്ങള്‍: മന്ത്രി മുഹമ്മദ് റിയാസ്

ജനവാസ മേഖലയ്ക്കിടയില്‍ സ്ഥിതി ചെയ്യുന്ന സ്വകാര്യവ്യക്തിയുടെ ഗോഡൗണിലാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തിന്റെ കനത്ത പ്രഹരത്തിൽ അടുത്തുണ്ടായിരുന്ന മൂന്ന് വീടുകള്‍ തകര്‍ന്നിട്ടുണ്ട്. റോഡിലൂടെ പോയ വാഹനങ്ങള്‍ക്കടക്കം സ്‌ഫോടനത്തിൽ കേടുപാടുകൾ ഉണ്ടായി എന്നാണ് റിപ്പോര്‍ട്ട്.

ALSO READ: കെ പി സി സി അധ്യക്ഷൻ പറഞ്ഞതാണ് ശരി; പ്രതാപചന്ദ്രന്റെ മരണത്തിലെ റിപ്പോർട്ടിൽ കൂടുതൽ പ്രതികരിക്കാതെ വി ഡി സതീശൻ

അരക്കിലോമീറ്റര്‍ ചുറ്റളവില്‍ പുക പടർന്നിരിക്കുകയാണ്. ആളുകള്‍ കുടുങ്ങിക്കിടപ്പുണ്ടോ എന്നതിൽ വ്യക്തതയില്ല. പരുക്കേറ്റവരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. തീപിടുത്തത്തിന്റെ അപകടകാരണം വ്യക്തമല്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News